CinemaGeneralIndian CinemaLatest NewsMollywood

ചിലർ കരിയർ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രമുഖ സീരിയൽ നടി

മിനീസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അൻഷിത. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘കൂടെവിടെ’ എന്ന പരമ്പരയിലാണ് അൻഷിത ഇപ്പോൾ അഭിനയിക്കുന്നത്. പരമ്പരയിലെ സൂര്യ കൈമൾ എന്ന കഥാപാത്രത്തെ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ കുടുംബവിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനായി താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. അൻഷിത പങ്കുവെയ്ക്കുന്ന വീഡിയോകളും വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോളിതാ, താരം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ചർച്ചയാവുന്നത്. നടിയെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടെന്നും അതിനെ നിയമപരമായി തന്നെ നേരിടുമെന്നുമാണ് താരം സമൂഹമാധ്യമത്തിൽ കുറിച്ചത്. തന്റെ കരിയർ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു.

അൻഷിതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഹായ്,
ഞാൻ അൻഷിത അഞ്ചി
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ വഴി കുറച്ചു മോശമായ കമന്റുകൾ എനിക്കെതിരെ വരുന്നുണ്ടായിരുന്നു
എന്റെ ക്യാരക്ടർ മോശമാക്കുന്ന രീതിയിലും, എന്റെ കരിയർ നശിപ്പിക്കുന്ന രീതിലും എന്നെ മാനസികമായി തളർത്താനും നോക്കുന്നുണ്ടായി.
അതിനെ തുടർന്ന് എനിക്ക് ഒരുപാട് മെസേജ് വന്നിരുന്നു.

സോ, ഞാൻ ഇന്ന് നിയമപരമായി തന്നെ ഇതിനെ നേരിടാൻ കരുതി. ട്രിവാൻഡ്രം സൈബർ സെല്ലിൽ ഞാൻ കേസ് കൊടുത്തിട്ടുണ്ട് അവർക്കെതിരെ. എന്നെ സ്നേഹിക്കുന്ന എല്ലാവരോടും പറയാൻ ഉള്ളത് ഇങ്ങനുള്ള മെസേജ് കണ്ടാൽ ഉടൻ തന്നെ അവരുടെ പേജ് റിപ്പോർട്ട് ചെയ്യുക. പിന്നെ അവരുമായി പേഴ്സണൽ മെസേജ് ഇടുന്നവർ വരുന്ന പ്രശ്നങ്ങളും നേരിട്ടോളൂ. ഞാൻ കേസ് കൊടുത്തിട്ടുണ്ട് നിയമപരമായി മുന്നോട്ടു പോകുന്നും ഉണ്ട്
നന്ദി,
അൻഷിത

shortlink

Related Articles

Post Your Comments


Back to top button