CinemaGeneralIndian CinemaKollywoodLatest News

‘പൊന്നിയിൻ സെൽവൻ‘ സ്‌ട്രീമിംഗ്‌ അവകാശം സ്വന്തമാക്കി ആമസോൺ പ്രൈം

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘പൊന്നിയിൻ സെൽവൻ‘. വിക്രം, ജയംരവി, കാർത്തി, പ്രകാശ് രാജ്, പ്രഭു, ശരത്കുമാർ, ജയറാം, ലാൽ, പാർത്ഥിപൻ, ബാബു ആൻ്റണി, ഐശ്വര്യാ റായ്ബച്ചൻ, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി വമ്പൻ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രശസ്ത തമിഴ് സാഹിത്യകാരനായ കൽക്കിയുടെ ചരിത്ര നോവലായ ‘പൊന്നിയിൻ സെൽവ’നെ ആധാരമാക്കിയാണ് ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നത്.

ഇപ്പോഴിതാ, ഭാഗങ്ങളായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ സ്‌ട്രീമിംഗ്‌ അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുന്നു എന്ന വാർത്തയാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. 125 കോടിക്കാണ് ആമസോൺ പ്രൈം രണ്ടു ഭാഗങ്ങളുടെയും സ്ട്രീമിങ്ങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഒരു ഒരു തമിഴ് സിനിമയുടെ ഡിജിറ്റൽ അവകാശത്തിന് ഇത്രയും വലിയ തുക ലഭിക്കുന്നത് ഇത് ആദ്യമായാണ്.

ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. സെപ്റ്റംബർ മാസം ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്യും. ഏ.ആർ.റഹ്മാൻ സം​ഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രവി വർമ്മൻ ആണ്.

shortlink

Related Articles

Post Your Comments


Back to top button