Coming SoonLatest NewsNEWS

പൊന്നിയിൻ സെല്‍വൻ 2′ ഏപ്രിൽ-28 മുതൽ ഐമാക്സിലും !

ഹിറ്റ്‍മേക്കര്‍ മണിരത്നം സംവിധാനം ചെയ്ത തൻ്റെ ഡ്രീം സിനിമയായ ‘പൊന്നിയിൻ സെൽവൻ’ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗം ഐമാക്സിലും. ഈ വാര്‍ത്ത ഏറ്റെടുത്ത് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.

‘പൊന്നിയിൻ സെല്‍വൻ -1’ രാജ്യത്ത് ബോക്സോഫീസിൽ വൻ ചരിത്രമാണ് സൃഷ്‍ടിച്ചത്. ഹിറ്റ്‍മേക്കര്‍ മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഏപ്രില്‍ 28നാണ് ചിത്രത്തിന്റെ റിലീസ്. ‘പൊന്നിയിൻ സെല്‍വൻ 2’ (പിഎസ്-2) ഐമാക്സ് തിയറ്ററുകളിലും റിലീസ് ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത. തമിഴിനു പുറമേ ഹിന്ദിയിലും മണിരത്നത്തിന്റെ ചിത്രം ഐമാക്സില്‍ കാണാനാകും.

സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം ‘പൊന്നിയിൻ സെല്‍വൻ’ ഒരുക്കിയിരുന്നത്. ‘പൊന്നിയിൻ സെല്‍വൻ’ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നായിരുന്നു ആദ്യ ദിവസം തൊട്ടെ വന്ന പ്രതികരണങ്ങള്‍. ചിത്രം (പി എസ്-1) തമിഴകത്ത് വൻ ഹിറ്റായി. ലോകത്താകമാനം വലിയ സ്വീകരണം ലഭിച്ചു. കളക്ഷനിൽ കേരളത്തിൽ നിന്നു മാത്രം തൂത്തു വാരിയത് ഇരുപത്തി അഞ്ച് കോടിയിൽ പരം രൂപയാണ്.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായ്, തൃഷ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആൻ്റണി, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ ചരിത്ര കഥയുടെ അന്തർധാരയിലൂടെയാണ് രണ്ടാം ഭാഗത്തിൻ്റെ സഞ്ചാരം. എ.ആർ. റഹ്മാൻ്റെ സംഗീതവും, രവി വർമ്മൻ്റെ ഛായഗ്രഹണവും, തോട്ടാ ധരണിയുടെ കലാ സംവിധാനവും ‘പൊന്നിയിൻ സെൽവ’നിലെ ആകർഷക ഘടകങ്ങളാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും നിർമ്മിച്ച ‘പൊന്നിയിൻ സെൽവൻ-2 ‘ റിലീസ് ചെയ്യും .

shortlink

Related Articles

Post Your Comments


Back to top button