CinemaGeneralIndian CinemaKollywoodLatest News

അജിത്തും വിജയ്‌യും ഒന്നിക്കുന്ന ‘മങ്കാത്ത 2’; പ്രതികരണവുമായി വെങ്കട് പ്രഭു

അജിത്തിനെ കേന്ദ്രകഥാപാത്രമാക്കി വെങ്കട് പ്രഭു ഒരുക്കിയ ചിത്രമായിരുന്നു ‘മങ്കാത്ത’. അജിത്തിന്റെ 50ാം സിനിമയായി ഒരുങ്ങിയ ‘മങ്കാത്ത’യിൽ നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രമായാണ് താരമെത്തിയത്. അർജുൻ, തൃഷ, റായ് ലക്ഷ്മി, ആൻഡ്രിയ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക പ്രീതിയും ചിത്രം നേടി.

അജിത്തിനൊപ്പം വിജയ്‌യും കേന്ദ്ര കഥാപാത്രമായി സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ നേരത്തെ പരന്നിരുന്നു. ഇപ്പോളിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വെങ്കട് പ്രഭു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ പ്രതികരിച്ചത്.

വെങ്കട് പ്രഭുവിന്റെ വാക്കുകൾ:

‘മങ്കാത്ത 2’ വിനെക്കുറിച്ച് ഒരു കോളേജ് പരിപാടിയ്ക്കിടയിൽ ചോദ്യം വന്നു. അജിത്തിനെയും വിജയ്‌യെയും വെച്ച് ഒരു സിനിമ മനസ്സിൽ ഉണ്ടെന്ന് ഞാൻ പറഞ്ഞു. എന്നാൽ, അത്തരമൊരു സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങിയിട്ടില്ല. അജിത്തിനോടോ വിജയ്‌യോടോ ഇത്തരമൊരു കഥയെക്കുറിച്ച് പറഞ്ഞിട്ടുമില്ല.

‘മങ്കാത്ത’യുടെ രണ്ടാം ഭാഗത്തെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നുവെന്നും ഇക്കാര്യത്തിൽ അജിത് മറുപടി പറഞ്ഞിട്ടില്ലെന്നും മുമ്പൊരിക്കൽ വെങ്കട് പ്രഭു പറഞ്ഞിരുന്നു. രണ്ടാം ഭാഗം വേണമോയെന്നത് അജിത്ത് സാറിന്റെ തീരുമാനമാണ്. അദ്ദേഹം തന്നെ അത് സംസാരിക്കട്ടെയെന്നും അന്ന് സംവിധായകൻ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button