GeneralLatest NewsNEWSTV Shows

‘രണ്ടു മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവ് മരിച്ചു, നാടകം കളിച്ചും കരിങ്കല്ല് ചുമന്നും കഷ്ടപ്പെട്ടു’: മോളി

30-ആം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഫ്രാന്‍സിസ് മരിക്കുന്നത്

മലയാളികളുടെ പ്രിയ താരമാണ് മോളി കണ്ണമാലി. ചാള മേരി എന്ന കഥാപാത്രത്തിലൂടെ ഇഷ്ടതാരമായി മാറിയ മോളി ചവിട്ടു നാടകത്തില്‍ നിന്നാണ് സിനിമയിലേക്ക് എത്തിയത്. രണ്ടു തവണ ഹൃദയാഘാതം ഉണ്ടാവുകയും ആകെ സമ്പാദ്യമായിരുന്ന സ്വർണാഭരണങ്ങൾ വരെ നഷ്ടപ്പെടുത്തേണ്ടിവന്നതിനെക്കുറിച്ചും താരം പലപ്പോഴും തുറന്നു പറഞ്ഞിരുന്നു.

ഇപ്പോള്‍ ഭര്‍‍ത്താവ് ഫ്രാന്‍സിസിനേക്കുറിച്ചും അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തെക്കുറിച്ചും ജ​ഗദീഷ് അവതാരകനായി എത്തിയ ഒരു ടെലിവിഷന്‍ ഷോയില്‍ മോളി പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. ചവിട്ടു നാടക കലാകാരനായിരുന്ന ഫ്രാന്‍സിസാണ് മോളിയുടെ ഭർത്താവ്. 30-ആം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഫ്രാന്‍സിസ് മരിക്കുന്നത്. അതിനു ശേഷം ജീവിതം കടന്നുപോയത് ദുരിതത്തിലൂടെയാണെന്നു മോളി പറയുന്നു.

read also: മമ്മൂട്ടി – ഫഹദ് – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട്: നിർമ്മാണം മമ്മൂട്ടി കമ്പനി

നാടകത്തിലെ നായകനായിരുന്നു ഫ്രാന്‍സിസ്. ചെറിയ ചെറിയ വഴക്കുകളിലൂടെ തുടങ്ങിയ ബന്ധം പ്രണയത്തിലാകുകയായിരുന്നു. ആ ബന്ധത്തെക്കുറിച്ചു നടിയുടെ വാക്കുകൾ ഇങ്ങനെ, ‘നാടകത്തിൽ ശരീരത്തില്‍ തൊട്ടുള്ള അഭിനയം തനിക്ക് ഇഷ്ടമായിരുന്നില്ല. പക്ഷേ നാടകത്തിലെ പ്രണയരംഗത്തിന്റെ ഭാഗമായി തൊട്ടപ്പോൾ ഫ്രാന്‍സിസിന്റെ കവിളിൽ അടിച്ചു. അതിനു പിന്നാലെ വിവാഹം ആലോചിച്ച്‌ ഫ്രാന്‍സിസ് വീട്ടില്‍ വരുകയായിരുന്നു. എന്നാല്‍, അടിച്ചതിന്റെ വൈരാഗ്യമായിരിക്കുമോ എന്നായിരുന്നു താൻ സംശയിച്ചത്. വൈരാ​ഗ്യമല്ലെന്നും തനിക്ക് ശരിക്കും ഇഷ്ടമാണ് എന്നുമായിരുന്നു ഫ്രാന്‍സിസിന്റെ മറുപടി. കുറച്ചു നാള്‍ പ്രണയിച്ചതിനു ശേഷമാണ് വിവാഹിതരായത്.

സന്തോഷകരമായി ആരംഭിച്ച ജീവിതം ദുരിതമാവാന്‍ അധികകാലമുണ്ടായിരുന്നില്ല. ഇളയമകനെ രണ്ടു മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഫ്രാന്‍സിസിന്റെ വേര്‍പാട്. 30 വയസ്സായിരുന്നു ഫ്രാന്‍സിസിന് പ്രായം. ഹൃദയാഘാതമായിരുന്നു. ജീവിതം പിന്നീട് ദുരിതപൂര്‍ണമായിരുന്നു. ചവിട്ടു നാടകം കളിച്ചും കരിങ്കല്ല് ചുമന്നും ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടു പോയത്. പ്രസവിക്കുന്നതിന്റെ തലേന്നും ചവിട്ടു നാടകം കളിച്ചു. അമ്മ താങ്ങായി നിന്നതും ജീവിതം മുന്നോട്ടു പോകാന്‍ കരുത്തായി’- മോളി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button