CinemaGeneralIndian CinemaKollywoodLatest News

ബോക്സ് ഓഫീസിൽ ഹിറ്റായി ‘ബീസ്റ്റ്’: 250 കോടി ക്ലബ്ബിൽ

വിജയ്‍യെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ചിത്രമായിരുന്നു ‘ബീസ്റ്റ്’. കഴിഞ്ഞ മാസം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ചെന്നൈ നഗരത്തിലെ മാളിലേക്ക് തീവ്രവാദികൾ കയറുകയും അവിടെയുള്ള ആളുകളെ ബന്ദികളാക്കുകയും ചെയ്യുന്നു. ഈ സമയം മാളിൽ റോ ഏജന്റ് ആയ നായകനുണ്ട്. പിന്നീട് തീവ്രവാദികളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള നായകന്റെ ശ്രമങ്ങളാണ് സിനിമ പറയുന്നത്. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചത്. പൂജ ഹെഗ്‌ഡെയാണ് നായികയായെത്തിയത്.

ഇപ്പോളിതാ, വിമർശനങ്ങൾക്കിടയിലും ചിത്രം ബോക്സ് ഓഫീസിൽ കോടികൾ വാരിക്കൂട്ടി എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ചിത്രം ഇതിനകം 250 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.അഞ്ചോളം ഭാഷകളിലായിട്ടാണ് ചിത്രത്തിന്റെ ഈ നേട്ടം. 250 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടുന്ന വിജയ്‌യുടെ തുടർച്ചയായ അഞ്ചാമത്തെ ചിത്രമാണിത്.

അതേസമയം, മെയ് 11ന് സിനിമയുടെ ഒടിടി സ്ട്രീമിങ്ങിന് ആരംഭിക്കും. നെറ്റ്ഫ്ലിക്സ്, സൺ നെക്സ്റ്റ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്യുക.

shortlink

Related Articles

Post Your Comments


Back to top button