CinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWSWOODs

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന റൊമാന്റിക് കോമഡി: ‘ഖുഷി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഹൈദരാബാദ്: യുവതാരം വിജയ് ദേവരകൊണ്ടയും പ്രേക്ഷകരുടെ പ്രിയതാരം സാമന്തയും ഒന്നിക്കുന്ന റൊമാന്റിക് കോമഡി ‘ഖുഷി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ 2022 ഡിസംബർ 23ന് റിലീസ് ചെയ്യുന്ന ചിത്രം, ശിവ നിർവാണയാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, വിജയ് ദേവരകൊണ്ടയും സാമന്തയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. മനോഹരമായ ഫീൽ ഗുഡ് പോസ്റ്ററാണ്, ചിത്രത്തിനായി അണിയറ പ്രവർത്തകർ ഒരുക്കിയിട്ടുള്ളത്. വളരെ സന്തോഷം നിറഞ്ഞ മുഹൂർത്തങ്ങളുള്ള, ഒരു പ്രണയ ചിത്രമായിരിക്കും ഖുഷിയെന്നാണ് പോസ്റ്റർ വ്യക്തമാകുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും ശ്രദ്ധയാകർഷിക്കുന്നുണ്ട്.

ഡി.ഇമ്മന്‍ വീണ്ടും വിവാഹിതനായി: വിവാഹവാര്‍ത്ത പുറത്തറിഞ്ഞത് നടി സംഗീത പങ്കുവച്ച ചിത്രത്തിലൂടെ

വിജയ് ദേവരകൊണ്ട, സാമന്ത എന്നിവർക്കൊപ്പം ജയറാം, സച്ചിൻ ഖേദാകർ, മുരളി ശർമ്മ, ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ എന്നിവരാണ് മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനർമാർ: രാജേഷ്, ഹർമൻ കൗർ, പല്ലവി സിംഗ്, കല: ഉത്തരകുമാർ, ചന്ദ്രിക, പ്രൊഡക്ഷൻ ഡിസൈനർ: ജയശ്രീ ലക്ഷ്മിനാരായണൻ, ഫൈറ്റ്സ്: പീറ്റർ ഹെയ്ൻ

shortlink

Related Articles

Post Your Comments


Back to top button