CinemaGeneralIndian CinemaLatest News

കെജിഎഫ് ചാപ്റ്റർ 2 വാടകയ്ക്ക് കാണാം: മേയ് 16 മുതൽ ചിത്രം ആമസോൺ പ്രൈമിൽ

യാഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് ചാപ്റ്റർ 2 തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ നിരവധി ബോക്സ് ഓഫീസ് റെക്കോഡുകൾ തിരുത്തിയാണ് ചിത്രം മുന്നേറുന്നത്. ഹൊംബാളെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഞ്‍ജയ് ദത്താണ് ചിത്രത്തില്‍ വില്ലനായി എത്തിയത്. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്‍ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയ താരങ്ങളും അണിനിരന്നിരുന്നു.

ഇപ്പോളിതാ, ചിത്രം ആമസോൺ പ്രൈമിൽ വാടകയ്ക്കു കാണാം എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ മേയ് 16 മുതലാണ് ചിത്രം കാണാൻ സാധിക്കുക. 199 രൂപയ്ക്കാണ് ചിത്രം ലഭ്യമാകുന്നത്. കന്നഡ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം കാണാൻ കഴിയുക. പ്രൈം വരിക്കാര്‍ക്കും ഇതുവരെ പ്രൈം അംഗമല്ലാത്തവര്‍ക്കും ചിത്രം വാടകയ്ക്ക് ലഭ്യമാകും. ഒടിടി റിലീസ് ചെയ്യും മുന്നേ തന്നെ ഓണ്‍ലൈനില്‍ ചിത്രം കാണാനുള്ള അവസരമാണ് ഇതിലൂടെ പ്രേക്ഷകർക്ക് ലഭിക്കുന്നത്. സിനിമകള്‍ വാടകയ്ക്ക് എടുക്കുന്നവര്‍ക്ക് സിനിമ 30 ദിവസത്തേയ്ക്കാണ് കാണാൻ അവസരമുണ്ടാകുക. വാടകയ്ക്ക് എടുക്കുന്ന തീയതി തൊട്ട് ആ സിനിമ കാണാം.

ഐമാക്സ് ഫോര്‍മാറ്റിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഒരു കന്നഡ ചിത്രത്തിന്‍റെ ആദ്യ ഐമാക്സ് റിലീസ് ആയിരുന്നു ഇത്. സാധാരണ ഫോര്‍മാറ്റില്‍ ഉള്ള റിലീസിനേക്കാള്‍ ഒരു ദിവസം മുന്‍പാണ് ചിത്രം ഐമാക്സില്‍ പ്രദര്‍ശനത്തിനെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button