CinemaGeneralIndian CinemaLatest NewsMollywood

‘മോഹൻലാൽ ഇവിടെ തന്നെ കാണും’: സൈബർ ആക്രമണത്തിനെതിരെ ഷിയാസ് കരീം

ബിഗ് ബോസ് സീസൺ നാലിൽ നിന്ന് മത്സരാർത്ഥി ഡോ റോബിൻ രാധാകൃഷ്ണനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. പരിപാടിയിലെ മറ്റൊരു മത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിനാണ് റോബിനെതിരെ പുറത്താക്കൽ നടപടി ഉണ്ടായത്. ഇതിന് പിന്നാലെ പരിപാടിയുടെ അവതാരകനായ മോഹൻലാലിനെതിരെ സൈബർ ആക്രമണം നടക്കുകയാണ്. റോബിനെ പിന്തുണയ്ക്കുന്നവരാണ് മോഹൻലാലിനെതിരെ രം​ഗത്തെത്തിയത്. മോഹൻലാൽ അവതാരക സ്ഥാനത്ത് നിന്ന് മാറണമെന്നും റോബിനെ തിരിച്ചെടുക്കാത്ത പക്ഷം ഇനി മോഹൻലാലിന്റെ സിനിമകൾ കാണില്ലെന്നുമാണ് റോബിൻ ആരാധകർ പറയുന്നത്.

ഇപ്പോളിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് ആദ്യ സീസണിലെ മത്സരാർത്ഥിയായ ഷിയാസ് കരീം. ഫേസ്ബുക്കിലൂടെയാണ് ഷിയാസിന്റെ പ്രതികരണം. ബിഗ് ബോസ് എന്ന പരിപാടിയുടെ അവതാരകൻ എന്ന കാരണത്താൽ മോഹൻലാലിനെതിരെ സെെബർ ആക്രമണം നടത്തുന്നത് ശരിയല്ലെന്നാണ് ഷിയാസ് പറയുന്നത്.

ഷിയാസ് കരീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

മോഹൻലാൽ എന്ന നടൻ നമ്മുക്ക് ആരാണെന്ന് നിങ്ങൾ മറക്കരുത് , മലയാള സിനിമയുടെ വളർച്ചയിൽ മോഹൻലാൽ എന്ന നടന്റെ പങ്ക് ചെറുതല്ല. മറ്റുള്ള ഇൻഡസ്ട്രി പോലും ഇതിഹാസമെന്ന് വിളിക്കുന്ന മോഹൻലാലിനെ ബിഗ് ബോസ്സ് ഷോയുടെ അവതാരകനാണ് എന്ന ഒരറ്റ കാരണം കൊണ്ട് തെറി വിളിക്കുന്നവരും പൊങ്കാല ഇടുന്നവരും ഒന്ന് ഓർക്കുക Big Boss സീസൺ ഇനിയും ഉണ്ടാകും ഇനിയും ഒരുപാട് തരംഗങ്ങൾ ഉണ്ടാകും പുതിയ താരങ്ങളും ആർമിയും ഉണ്ടാകും പക്ഷെ മോഹൻലാൽ എന്ന നടന് ഇവിടെ തന്നെ കാണും ! അതിനർത്ഥം മോഹൻലാൽ എന്ന നടൻ വിമർശനത്തിന് അതീതമാണ് എന്നല്ല പക്ഷെ Big Boss ന്റെ അവതാരകനായത് കൊണ്ട് മാത്രം മോഹൻലാലിനെ തെറി വിളിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത് !…പത്മഭൂഷൺ നൽകി രാജ്യം അംഗീകരിച്ച ഒരാളെയാണ് Big Boss ന്റെ അവതാരകനായി എന്ന പേരിൽ ചിലർ പോയി തെറി വിളിക്കുന്നത് !

 

shortlink

Related Articles

Post Your Comments


Back to top button