BollywoodCinemaGeneralIndian CinemaLatest News

സൽമാൻ ഖാനും പിതാവ് സലിം ഖാനുമെതിരെ വധഭീഷണി

ബോളിവുഡ് നടൻ സൽമാൻ ഖാനും പിതാവും എഴുത്തുകാരനുമായ സലിം ഖാനുമെതിരെ വധഭീഷണി. ഇരുവർക്കും ഭീഷണക്കത്ത് ലഭിച്ചെന്നും സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും മുംബൈ ബാന്ദ്ര പൊലീസ് അറിയിച്ചു.

സലിം ഖാന്റെ സുരക്ഷാ ജീവനക്കാരൻ ബാന്ദ്ര ബസ് സ്റ്റാൻഡ് പരിസരത്താണ് കത്ത് കണ്ടതെന്നാണ് വിവരം. സലിം ഖാൻ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ രാവിലെ ബസ് സ്റ്റാൻഡ് പ്രൊമനേഡിൽ പതിവായി നടക്കാൻ പോകാറുണ്ട്. അവർ സാധാരണയായി വിശ്രമിക്കാറുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കത്ത് കണ്ടെത്തിയത്.

കഴിഞ്ഞ ആഴ്ച പഞ്ചാബി ഗായകൻ സിദ്ദു മൂസവാല കൊല്ലപ്പെട്ടതും കത്തിൽ പറഞ്ഞിട്ടുണ്ട്. ‘നിങ്ങൾക്കും മൂസവാലയുടെ ഗതി വരും’, എന്നാണ് കത്തിൽ പരാമർശിച്ചിരിക്കുന്നത്. ആരാണ് കത്തയച്ചത് എന്നു വ്യക്തമല്ല. മേയ് 29നാണ് പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ് നേതവുമായ സിദ്ദു മൂസവാല വെടിയേറ്റു മരിച്ചത്. സിദ്ദുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയ് ഏറ്റെടുത്തിരുന്നു. 2018ൽ സൽമാൻ ഖാനെ ലോറൻസിന്റെ ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയിരുന്നു. ബിഷ്‌ണോയ് സമൂഹം വിശുദ്ധ മൃഗങ്ങളായി കാണുന്ന മാനിനെ വേട്ടയാടിയ സംഭത്തിലായിരുന്നു വധഭീഷണി.

 

shortlink

Related Articles

Post Your Comments


Back to top button