CinemaGeneralIndian CinemaKollywoodLatest News

കമൽ സാറിന്റെ ആഘോഷം, ഫഹദിന്റെ തീവ്രതയ്ക്ക് ഒരു കുറവുമില്ല, വിജയ് സേതുപതി പുതിയ തരം വില്ലൻ: വിക്രമിനെ പ്രശംസിച്ച് കാർത്തി

കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോളിതാ, സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം കാർത്തി. ചിത്രത്തിലെ കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി തുടങ്ങിയവരുടെ പ്രകടനത്തെയും, ലോകേഷ് കനകരാജിന്റെയും അനിരുദ്ധിന്റെയും മികവിനെയും കുറിച്ചാണ് കാർത്തി പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘എല്ലാവരും പറയുന്നത് പോലെ തന്നെ വിക്രം എന്നത് കമൽ ഹാസൻ സാറിന്റെ ആഘോഷമാണ്. അദ്ദേഹത്തെ ഒരു കൊടുങ്കാറ്റ് പോലെ കാണാൻ സാധിക്കുന്നത് ഏറെ ആവേശമുണ്ടാക്കുന്നു. ആക്ഷനും വിഷ്വലുകളും മികച്ചതായിരുന്നു. ഫഹദ് ഫാസിൽ തന്റെ തീവ്രതയ്ക്ക് ഒരു കുറവും വരുത്തിയിട്ടില്ല. വിജയ് സേതുപതി ഒരു പുതിയ തരം വില്ലൻ കഥാപാത്രത്തെ കൊണ്ടുവന്നു. അനിരുദ്ധിന്റെ സംഗീതം അപകടത്തെ വളരെ വലുതായും രക്ഷകനെ വളരെ ശക്തനായും തോന്നിപ്പിക്കുന്നു. അവസാനമായി… റോളക്സ് ശരിക്കും ഭയമുണ്ടാക്കി. ലോകേഷ് നിങ്ങളുടെ ഫാൻബോയ് ആവേശം നിങ്ങൾ പൂർണ്ണമായും പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്’, കാർത്തി ട്വിറ്ററിൽ കുറിച്ചു.

ഈ വർഷം ഷാങ്ഹായ് ചലച്ചിത്രമേള ഇല്ല

മലയാളി സാന്നിധ്യമായി കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒപ്പം അതിഥി വേഷത്തിൽ സൂര്യയും എത്തുന്നുണ്ട്.
രാജ്‍കമൽ ഫിലിംസ് ഇൻറർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button