CinemaGeneralIndian CinemaLatest NewsMollywood

പത്തനാപുരത്ത് ബി.ജെ.പിക്കാർ കാലുവാരി, സുരേഷ് ഗോപിയെ വിളച്ചപ്പോൾ അങ്ങേര് ഭയങ്കര തിരക്കിലായിരുന്നു: ഭീമൻ രഘു

മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ഭീമൻ രഘു. വില്ലൻ വേഷങ്ങളിലൂടെ ആദ്യ കാലത്ത് സിനിമയിൽ സജീവമായിരുന്ന താരം പിന്നീട് കോമഡി വേഷങ്ങളിലൂടെയും തിളങ്ങി. ഇടയ്ക്ക് രാഷ്ട്രീയത്തിലേക്കും ഭീമൻ രഘു ചുവട് മാറ്റിയിരുന്നു. ഇപ്പോളിതാ, പത്തനപുരത്ത് മത്സരിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭീമൻ രഘു ഇക്കാര്യങ്ങൾ തുറന്ന് പറയുന്നത്. തോൽക്കുമെന്നുറപ്പിച്ച് തന്നെയാണ് പത്തനാപുരത്ത് താൻ മത്സരത്തിനിറങ്ങിയതെന്നാണ് ഭീമൻ രഘു പറയുന്നത്.

ഭീമൻ രഘുവിന്റെ വാക്കുകൾ:

തോൽക്കുമെന്നുറപ്പിച്ച് തന്നെയാണ് പത്തനാപുരത്ത് മത്സരിക്കാൻ ഇറങ്ങിയത്. എൽ.ഡി.എഫിന് വേണ്ടി ഗണേഷ് കുമാറും യു.ഡി.എഫിന് വേണ്ടി ജഗദീഷും എൻ.ഡി.എയ്ക്ക് വേണ്ടി ഞാനുമായിരുന്നു മത്സരിച്ചത്. ഗണേഷ് കുമാറുമായി അവിടുത്തെ ബി.ജെ.പിക്കാർക്ക് വർഷങ്ങളായി ബന്ധമുണ്ടെന്ന് അവരുടെ നയം കണ്ടപ്പോൾ തന്നെ മനസ്സിലായി. ഗണേഷിനെ കണ്ടപ്പോൾ ഞാൻ ജയിക്കാനൊന്നും പോകുന്നില്ല, ചുമ്മാ നിൽക്കുവാന്നു പറഞ്ഞിരുന്നു. ബി.ജെ.പിക്കാർ തന്നെ കാല് വാരി.

ഞാൻ സുരേഷ് ഗോപിയെ ഒക്കെ വിളിച്ച് നോക്കി. പക്ഷേ അങ്ങേര് ഭയങ്കര ബിസിയായിരുന്നു. ഞാൻ പിന്നെ വിളിക്കാനും പോയില്ല. ബിസി ആയിട്ടുള്ള ആൾക്കാരെ വിളിക്കുന്നതെന്തിനാ? അതിൽ വലിയ കാര്യമൊന്നുമില്ല. പിന്നെ ആന കരിമ്പിൻ കാട്ടിൽ കയറിയത് പോലെ പത്തനാപുരം മുഴുവൻ ഞാൻ അങ്ങ് കേറുവായിരുന്നു. ജയിക്കില്ലാന്ന് 100 ശതമാനം ഉറപ്പായിരുന്നു.

Also Read: വീടിന്റെ ഒരു ഭാഗത്തിന്റെ വില 13.7 കോടി രൂപ: ജോണി ഡെപ്പും ആംബര്‍ ഹേഡും ഒന്നിച്ച് താമസിച്ചിരുന്ന വീട് വില്‍പ്പനയ്ക്ക്

ഇനി ബി.ജെ.പിയിലേക്ക് പോവില്ല. പക്ഷേ വിട്ടിട്ടില്ല. ആ പാർട്ടിയിൽ നരേന്ദ്രമോദിയിൽ മാത്രമേ വിശ്വാസമുള്ളൂ. ആ മനുഷ്യന്റെ ബയോഗ്രഫി മുഴുവൻ പഠിച്ച ആളാണ് ഞാൻ. ചെറുപ്പത്തിൽ ചായക്കടയിൽ നിന്ന് വളർന്ന ഒരാള് ഇന്ന് ഈ നിലയിലെത്തിയതിനെ പറ്റിയൊക്കെ ഞാൻ വായിച്ചിട്ടുണ്ട്. അതൊക്കെ വായിച്ചപ്പോൾ അദ്ദേഹത്തോട് കൂടുതൽ അടുക്കണമെന്ന് ആഗ്രഹമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button