Uncategorized

ടൈം ട്രാവലും ഫാന്റസിയും: ആസിഫ് അലി – നിവിൻ പോളി ചിത്രം മഹാവീര്യർ റിലീസ് തിയതി പ്രഖ്യാപിച്ചു

നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന മഹാവീര്യർ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 21ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. പോളി ജൂനിയർ പിക്ചർസ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. നർമ്മ, വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്. ലാൽ, ലാലു അലക്‌സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Also Read: അത് ചേരാത്ത ട്രൗസർ അല്ലല്ലോ, പന്തികേടില്ല: ഇച്ചായ വിളിയിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞ ടൊവിനോയാക്ക് മറുപടി

സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഇഷാൻ ചാബ്ര ആണ്.

shortlink

Related Articles

Post Your Comments


Back to top button