CinemaGeneralIndian CinemaLatest NewsMollywood

സേതുരാമയ്യരെ നെറ്റ്ഫ്ലിക്സിൽ കാണാം: ആരാധകർ കാത്തിരുന്ന സിബിഐ 5 എത്തി

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമായി കെ മധു ഒരുക്കിയ സിബിഐ 5 ദി ബ്രെയിൻ ഒടിടിയിൽ റിലീസ് ചെയ്തു. ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രദർശിപ്പിച്ച് തുടങ്ങിയത്. ആരാധകർ ഏറെ നാളായി ചിത്രത്തിന്റെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു. ചിത്രത്തിൻറെ സാറ്റ്ലൈറ്റ് അവകാശങ്ങൾ നേടിയിരിക്കുന്നത് സൂര്യ ടിവിയാണ്. എന്നാൽ സൺ നെക്സ്ടിൽ ചിത്രം എത്തുന്നതിനെ കുറിച്ചുള്ള സൂചനകൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല.

കേരളം കണ്ട എക്കാലത്തെയും മികച്ച കുറ്റാന്വേഷണ കഥകൾ പറഞ്ഞ സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ. 2015ൽ ആയിരുന്നു സിബിഐ സീരീസിലെ നാലാം ചിത്രം പുറത്തിറങ്ങിയത്. പിന്നീട് നീണ്ട 13 വർഷങ്ങൾക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തും നടനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് സിനിമ നിർമ്മിച്ചത്.

Also Read: കിടിലൻ ഡാൻസുമായി ഷെയ്ന്‍ നിഗം: ഉല്ലാസത്തിലെ ആദ്യ ​ഗാനം എത്തി

മുകേഷ്, ജഗതി ശ്രീകുമാർ, രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button