CinemaGeneralIndian CinemaLatest NewsMollywoodUncategorized

കിടിലൻ ഡാൻസുമായി ഷെയ്ന്‍ നിഗം: ഉല്ലാസത്തിലെ ആദ്യ ​ഗാനം എത്തി

ഷെയ്ന്‍ നിഗത്തെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ഉല്ലാസം എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. സത്യം വീഡിയോസ് ചാനലിലൂടെയാണ് ​ഗാനം റിലീസായത്. പെണ്ണേ പെണ്ണേ എന്ന് തുടങ്ങുന്ന ​ഗാനം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. തകര്‍പ്പന്‍ ഡാന്‍സുമായാണ് ഷെയ്ൻ പാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. പവിത്ര ലക്ഷ്മിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്

ചെമ്പകരാജും ഷാന്‍ റഹ്മാനും ചേര്‍ന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ബി കെ
ഹരിനാരായണന്റെ വരികൾക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയത്. ഗോപി സുന്ദറാണ് ചിത്രത്തിലെ ബിജിഎം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Also Read:” ‘സച്ചി ഇത് നിങ്ങൾക്ക് വേണ്ടി’: സച്ചിയുടെ മകൻ നായകനാകുന്ന ചിത്രത്തിന്റെ ടീസർ പങ്കുവച്ച് ജോൺ എബ്രഹാം

ഷെയ്ന്‍ നിഗത്തെ കൂടാതെ അജു വര്‍ഗീസ്, ദീപക് പറമ്പോള്‍, രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ട് അപരിചിതര്‍ തമ്മില്‍ ഉണ്ടാകുന്ന പ്രണയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോ​ഗമിക്കുന്നത്. ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. കലാ സംഘം സിനിമാസ് ആണ് ചിത്രത്തിന്റെ വിതരണം.

shortlink

Related Articles

Post Your Comments


Back to top button