CinemaGeneralLatest News

പുതിയ ഗെയിമുമായി അവർ വരുന്നു: സ്‌ക്വിഡ് ഗെയിം രണ്ടാം സീസൺ പ്രഖ്യാപിച്ചു

നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സീരീസുകളില്‍ ഒന്നായ സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാം സീസണ്‍ പ്രഖ്യാപിച്ചു. ആഗോള തലത്തിൽ തന്നെ ശ്രദ്ധനേടിയ കൊറിയൻ സീരീസാണ് സ്ക്വിഡ് ​ഗെയിം. നെറ്റ്ഫ്ലിക്സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. സീരീസിന്റെ സംവിധായകനും, എഴുത്തുകാരനും, നിർമ്മാതാവുമായ ഹ്വാങ് ഡോങ് ഹ്യൂക്കിന്റെ ഒരു കത്തും നെറ്റ്ഫ്ലിക്സ് പങ്കുവച്ചിട്ടുണ്ട്

കടക്കെണിയിലായ സാധാരണക്കാരെ ആകർഷിച്ച് ഒരിടത്തെത്തിച്ച്, ദക്ഷിണ കൊറിയയിൽ അറിയപ്പെടുന്ന കുട്ടികളുടെ കളികൾ കളിപ്പിക്കുകയും, വിജയിച്ചാൽ വലിയ തുക വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന മത്സരങ്ങളെ ചുറ്റിപ്പറ്റിയാണ് പരമ്പര ഒരുക്കിയത്. 9 എപ്പിസോഡുകള്‍ അടങ്ങിയ ആദ്യ സീസണ്‍ 2021 സെപ്റ്റംബറിലായിരുന്നു റിലീസ് ചെയ്തത്. രണ്ടാം സീസണ്‍ എന്നു മുതലാണ് സ്ട്രീമിംഗ് തുടങ്ങുക എന്ന് അറിയിച്ചിട്ടില്ല.

Also Read: വലിയ മിസ്കാസ്റ്റ്, കഥാപാത്രത്തിന് അനുയോജ്യമായ ഒന്നും തന്നെ സൗബിനില്‍ നിന്ന് ഉണ്ടാകുന്നില്ല: ട്രോളുകളിൽ നിറഞ്ഞ് സിബിഐ 5

സര്‍വൈവല്‍ ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങിയ സ്‌ക്വിഡ് ഗെയിമിന്റെ വിജയത്തെ തുടര്‍ന്ന് കൊറിയന്‍ ഉള്ളടക്കങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ നെറ്റ്ഫ്ലിക്സ് തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സ്‌ക്വിഡ് ഗെയിമില്‍ തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍ക്ക് ഹേ – സൂവും കഥാപാത്രമാകുന്ന മണി ഹീസ്റ്റ് കൊറിയന്‍ പതിപ്പും നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button