CinemaGeneralIndian CinemaLatest NewsMollywood

വലിയ മിസ്കാസ്റ്റ്, കഥാപാത്രത്തിന് അനുയോജ്യമായ ഒന്നും തന്നെ സൗബിനില്‍ നിന്ന് ഉണ്ടാകുന്നില്ല: ട്രോളുകളിൽ നിറഞ്ഞ് സിബിഐ 5

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി കെ മധു ഒരുക്കിയ ചിത്രമാണ് സിബിഐ 5 ദ ബ്രെയിൻ. മലയാളികൾ കണ്ട എക്കാലത്തെയും മികച്ച കുറ്റാന്വേഷണ കഥകൾ പറഞ്ഞ സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രമായിരുന്നു ഇത്. എസ് എന്‍ സ്വാമിയായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് നിർമ്മാണം. കഴിഞ്ഞ ദിവസമാണ് ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായത്. മെയ് ഒന്നിന് തിയേറ്റർ റിലീസായി എത്തിയ ചിത്രം ജൂൺ പന്ത്രണ്ടിനാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങിയത്.

ഇപ്പോളിതാ, ഒടിടി റിലീസിന് പിന്നാലെ ട്രോളുകൾ വാരിക്കൂട്ടുകയാണ് ചിത്രം. സിനിമയില്‍ സൗബിന്‍ ഷാഹിര്‍ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു, എന്നാൽ ഇത് മിസ്‍കാസ്റ്റ് ആണെന്നാണ് ട്രോളന്മാർ പറയുന്നത്. പറയുന്ന ഡയലോഗുകള്‍ വ്യക്തമല്ലെന്നും, കഥാപാത്രത്തിന് അനുയോജ്യമായ ഒന്നും തന്നെ സൗബിനില്‍ നിന്ന് ഉണ്ടാകുന്നില്ല എന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു തിയേറ്റർ റിലീസ് സമയത്ത് ചിത്രത്തിന് ലഭിച്ചതെങ്കിൽ, ഒടിടി റിലീസായതോടെ ട്രോളുകളാണ് ചിത്രത്തെ തേടി എത്തുന്നത്.

Also Read: വരാനിരിക്കുന്നത് ആക്ഷന്‍ പാക്ക്ഡ് സോഷ്യോ ത്രില്ലര്‍, സിനിമ പറയുന്നത് ഏറെ പ്രിയപ്പെട്ട വിഷയം: പൃഥ്വിരാജ്

അതേസമയം, സിനിമയെ കുറിച്ച് നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചിലയാളുകള്‍ ശ്രമിച്ചിരുന്നതായും, അത് ഒരു പരിധി വരെ നടക്കുന്നുണ്ടെന്നും സംവിധായകന്‍ കെ മധു നേരത്തെ പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button