CinemaComing SoonGeneralLatest NewsNEWS

പോലീസ് ത്രില്ലറുമായി സൗബിൻ: ‘ഇലവീഴാപൂഞ്ചിറ’ ഫസ്റ്റ് ലുക്ക് പുറത്ത്

സൗബിൻ ഷാഹിർ നായകനാവുന്ന ‘ഇലവീഴാപൂഞ്ചിറ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സൗബിനൊപ്പം സുധി കോപ്പ, ജൂഡ്‌ ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ‘ഇലവീഴാപൂഞ്ചിറ’ എന്ന വിനോദസഞ്ചാര മേഖലയിലാണ്‌ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌. ഒരു പോലീസ് ത്രില്ലർ സ്റ്റോറിയാണ് ചിത്രം. മലയാളത്തിൽ ആദ്യമായി ഡോള്‍ബി വിഷന്‍ 4കെ എച്ച്ഡിആറില്‍ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഇലവീഴാപൂഞ്ചിറ’യ്ക്കുണ്ട്.

കാഴ്ചകൾക്കൊപ്പം തന്നെ ശബ്ദത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രം, ആസ്വാദകർക്ക്‌‌ പുത്തൻ ദൃശ്യ, ശ്രവ്യാനുഭവം വാഗ്ദാനം ചെയ്യുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. കപ്പേളയ്ക്ക് ശേഷം കഥാസ് അൺടോൾഡിൻ്റെ ബാനറിൽ വിഷ്ണു വേണു നിർമ്മിക്കുന്ന ചിത്രമാണിത്. നിധീഷിന്‍റെ കഥയ്ക്ക് നിധീഷും ഷാജി മാറാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം മനീഷ്‌ മാധവൻ, എഡിറ്റിംഗ് കിരൺ ദാസ്‌, സംഗീതം അനിൽ ജോൺസൺ, ഡി ഐ/ കളറിസ്റ്റ് റോബർട്ട് ലാങ്, പ്രൊഡക്ഷൻ ഡിസൈൻ ദിലീപ് നാഥ്, സൗണ്ട് മിക്സിംഗ് പ്രമോദ് തോമസ്, സൗണ്ട് ഡിസൈൻ അജയൻ അടാട്ട്‌, സ്റ്റുഡിയോ ആഫ്റ്റർ സ്റ്റുഡിയോസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ‌ അഗസ്റ്റിൻ മസ്കരാനസ്, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, മേയ്ക്കപ്പ്‌ റോണക്സ് സേവ്യർ, സിങ്ക് സൗണ്ട് പി സാനു, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, സംഘട്ടനം മുരളി ജി.

 

shortlink

Related Articles

Post Your Comments


Back to top button