CinemaGeneralIndian CinemaLatest NewsMollywood

പ്രധാന വേഷത്തിൽ ജ​ഗതി ശ്രീകുമാർ: പുതിയ ചിത്രം ഒരുങ്ങുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജ​ഗതി ശ്രീകുമാർ. കോമഡി വേഷങ്ങളിലൂടെ ചിരിപ്പിച്ചും, സീരിയസ് വേഷങ്ങളിലൂടെ ചിന്തിപ്പിച്ചും ജ​ഗതി മലയാളി മനസ്സിൽ ഇടം പിടിച്ചു. 2012ൽ സംഭവിച്ച  അപകടത്തെ തുടർന്ന് കഴിഞ്ഞ പത്ത് വർഷമായി സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു ജഗതി. സിബിഐ അഞ്ചാം ഭാഗത്തിലാണ് പിന്നീട് മലയാളികൾ ജ​ഗതി ശ്രീകുമാറിനെ കണ്ടത്. വിക്രം എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തിൽ താരം എത്തിയത്. കഴിഞ്ഞ വർഷം നിരവധി സിനിമകളിലേക്ക് ജഗതിയെ വിളിച്ചിരുന്നെങ്കിലും ‘സിബിഐ 5’ ആണ് തിരിച്ചു വരവിനായി ജഗതി തെരഞ്ഞെടുത്തത്.

ഇപ്പോളിതാ, ജ​ഗതി ശ്രീകുമാർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. പ്രേംനസീർ സുഹൃദ്‌ സമിതിയുടെ രണ്ടാമത്തെ ചിത്രത്തിലാണ് ജഗതി പ്രധാന വേഷത്തിലെത്തുന്നത്. ജ​ഗതിയുടെ മകൻ രാജ്കുമാറും സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

Also Read: ‘അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല, വിശ്വസിക്കാൻ കഴിയുന്നില്ല’: നൊമ്പരക്കുറിപ്പുമായി സ്നേഹ ശ്രീകുമാർ

പേയാട് ജഗതിയുടെ വീട്ടിൽ വച്ചാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. ചടങ്ങിൽ ചിത്രത്തിന്റെ കഥ പ്രഭാവർമ, ഉദയ സമുദ്ര ചെയർമാൻ ചെങ്കൽ രാജശേഖരൻ നായർക്ക് കൈമാറി. നടൻമാരായ എം ആർ ഗോപകുമാർ, കൊല്ലം തുളസി, സംവിധായകൻ ജഹാംഗീർ ഉമ്മർ, ഗായിക ശ്യാമ എന്നിവർ പങ്കെടുത്തു. സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ ആദ്യവാരം ആരംഭിക്കും.

 

shortlink

Related Articles

Post Your Comments


Back to top button