CinemaGeneralIndian CinemaKollywoodLatest News

ഷൂട്ടിങ്ങിനിടെ നടന്‍ വിശാലിന് വീണ്ടും പരിക്ക്: ലാത്തിയുടെ ചിത്രീകരണം നിർത്തി

സിനിമ ചിത്രീകരണത്തിനിടെ നടന്‍ വിശാലിന് പരിക്ക്. വിശാല്‍ നായകനായെത്തുന്ന ലാത്തി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് താരത്തിന് അപകടമുണ്ടായത്. ക്ലൈമാക്സ് സംഘട്ടനരം​ഗം ചിത്രീകരിക്കുന്നതിനിടെയാണ് വിശാലിന് പരിക്കേറ്റത്. താരത്തിന്റെ കാലിനാണ് പരിക്കേറ്റിരിക്കുന്നത്. എന്നാലിത് പൊട്ടൽ അല്ലെന്ന് ഡോക്ടർ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടര്‍ന്ന് ചിത്രീകരണം നിർത്തി വച്ചു. പരിക്ക് ഭേദമായി വിശാൽ എത്തിയാലുടൻ ചിത്രീകരണം പുനരാരംഭിക്കും. ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം എന്റർടെയിൻമെന്റ് ഇൻഡസ്ട്രി ട്രാക്കർ ശ്രീധർ പിള്ള ട്വീറ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന വീഡിയോ നേരത്തെ വിശാല്‍ പങ്കുവച്ചിരുന്നു.

ഇതേ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടന് നേരത്തെയും പരിക്കേറ്റിരുന്നു. അന്ന് കെട്ടിടത്തിന്റെ ഒരു നിലയിൽ നിന്ന് മറ്റൊരു നിലയിലേക്ക് ചാടുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. കൈയ്ക്കായിരുന്നു അന്ന് പരിക്കേറ്റത്. പുലിമുരുകന്റെ സ്റ്റണ്ട് കോറിയോഗ്രാഫര്‍ ആയിരുന്ന പീറ്റര്‍ ഹെയിനാണ് ലാത്തിക്ക് വേണ്ടിയും സംഘട്ടനം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പോലീസ് വേഷത്തിലാണ് വിശാൽ എത്തുന്നത്.

Also Read: അംബ്രു ആയി അപ്പാനി ശരത്: പ്യാലിയിലെ ക്യാരക്ടർ പോസ്റ്റർ എത്തി

വിനോദ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സുനൈനയാണ് നായികയായെത്തുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലും ലാത്തി പ്രദര്‍ശനത്തിന് എത്തും. റാണ പ്രൊഡക്ഷന്‍സാണ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button