CinemaComing SoonGeneralLatest NewsNEWS

പാ രഞ്ജിത്തിന്റെ ‘നച്ചത്തിരം നഗർഗിരത്ത്’: ചിത്രത്തിൽ കാളിദാസ് ജയറാമും

സംവിധായകൻ പാ രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘നച്ചത്തിരം നഗർഗിരത്ത്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ‘പ്രണയം രാഷ്ട്രീയമാണ്’ എന്ന കുറിപ്പോടെയാണ് പാ രഞ്ജിത്ത് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവെച്ചത്. ചിത്രത്തിൽ നടൻ കാളിദാസ് ജയറാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ദുഷാര വിജയനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുഷാരയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരിക്കും സിനിമ മുന്നോട്ടു പോകുന്നതെന്നാണ് സൂചനകൾ. തെൻമയാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും.

പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് സാര്‍പ്പട്ട പരമ്പരൈ. കഴിഞ്ഞ വര്‍ഷം ജൂലൈ 22നായിരുന്നു ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. സന്തോഷ് നാരായണന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മുരളി ജി. ക്യാമറയും സെല്‍വ ആര്‍.കെ. എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

Read Also:- സഹോദര ബന്ധത്തിന്റെ കഥ പറയുന്ന ‘പ്യാലി’ നാളെ മുതൽ

കബിലന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ആര്യ എത്തുന്നത്. ദുശാറ വിജയന്‍, പശുപതി, കലൈയരസന്‍ തുടുങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. 1970കളില്‍ ചെന്നൈയില്‍ നിലനിന്നിരുന്ന ബോക്‌സിംഗ് കള്‍ച്ചറാണ് ചിത്രത്തിന്റെ പശ്ചാത്തലം.

shortlink

Related Articles

Post Your Comments


Back to top button