CinemaLatest NewsNew ReleaseNEWS

സഹോദര ബന്ധത്തിന്റെ കഥ പറയുന്ന ‘പ്യാലി’ നാളെ മുതൽ

എൻ എഫ് വർഗീസ് പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘പ്യാലി’. സഹോദര ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം നാളെ മുതൽ തിയേറ്ററുകളിലെത്തും. നടൻ എൻ എഫ് വർഗീസിന്റെ മകൾ സോഫിയ വർഗീസും ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസും ചേർന്നാണ് ചിതം നിർമ്മിക്കുന്നത്. നവാഗതരായ ബബിത-റിൻ ദമ്പതികൾ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ബാർബി ശർമ്മ, ജോർജ് ജേക്കബ് എന്നീ ബാലതാരങ്ങളാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Read Also:- ഒല ഇല്ലാതെ ‘സെക്സ് എഡ്യൂക്കേഷൻ’ പുതിയ സീസൺ: വെളിപ്പെടുത്തലുമായി പട്രീഷ ആലിസൺ

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയുമാണ് സിനിമയുടെ പ്രമേയം. അഞ്ച് വയസ്സുകാരി പ്യാലിയുടെയും അവളുടെ എല്ലാമെല്ലാമായ സിയയുടെയും ലോകമാണ് സിനിമ. നേരത്തെ, സിനിമയുടെ ടീസർ ദുൽഖർ സൽമാൻ യൂട്യൂബിലൂടെ റിലീസ് ചെയ്തിരുന്നു. കലാസംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും പ്യാലി നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button