Uncategorized

താരങ്ങൾ പ്രതിഫലം കുറയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്: സജി നന്ത്യാട്ട്

കൊച്ചി: താരങ്ങള്‍ കോടികള്‍ പ്രതിഫലം വാങ്ങി ആഡംബര വാഹനങ്ങള്‍ വാങ്ങിയിടുമ്പോള്‍ ബെന്‍സ് കാറിൽ വന്ന നിർമ്മാതാവ് ഇന്ന് ഓട്ടോറിക്ഷയിലാണ് യാത്രചെയ്യുന്നതെന്ന് ഫിലിം ചേമ്പര്‍ സെക്രട്ടറി സജി നന്ത്യാട്ട്. താരങ്ങൾ പ്രതിഫലം കുറയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും സജി നന്ത്യാട്ട്‌ പറഞ്ഞു. ഒരു കോടി രൂപ മുടക്കുന്ന ഒരു സിനിമയ്ക്ക് ആറോ, ഏഴോ കോടി കളക്ഷൻ തിയേറ്ററിൽ വന്നാലേ മുതലാകുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മലയാള സിനിമയ്ക്ക് ​ഗുണകരമാകുമെന്ന് കരുതിയ ഒ.ടി.ടിയിൽ ആകെ പോകുന്നത് ബി​ഗ് ബജറ്റ് പടങ്ങൾ മാത്രമാണ്. ഒ.ടി.ടി. ഇന്ത്യന്‍ സിനിമയ്ക്ക് ശാപമാണ്. താരങ്ങൾ കോടാനുകോടി രൂപ സമ്പാദിക്കുകയാണ്. മുപ്പതും നാല്പതും കോടിയുടെ വാഹനങ്ങൾ വാങ്ങി വീട്ടിലിടുകയാണ്. നടന്നുവന്ന താരം ബെൻസിൽ സഞ്ചരിക്കുന്നു. വിജയിക്കുന്നതനുസരിച്ച് നടന്മാർ പണം വാങ്ങുന്ന രീതി മലയാള സിനിമയിൽ പണ്ടേയില്ല. പ്രേംനസീറിനേപ്പോലെയുള്ള ആളുകൾ പടം പരാജയപ്പെട്ടാൽ ആ നിർമ്മാതാവിന് അടുത്ത സിനിമ ഫ്രീയായി ചെയ്തുകൊടുക്കും. അങ്ങനെയുള്ളവരെ ആരാധിച്ചുപോവും’, സജി നന്ത്യാട്ട്‌ വ്യക്തമാക്കി.

ഫഹദിന്റെ മലയൻകുഞ്ഞ് തിയേറ്ററിൽ തന്നെ എത്തും: റിലീസ് ജൂലൈ 22ന്

ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ 76 സിനിമകൾ റിലീസ് ചെയ്തതായും അതിൽ വെറും ആറ് സിനിമയാണ് മുതൽമുടക്ക് തിരികെ പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത് പ്രേക്ഷകരുടെ കുഴപ്പമല്ലെന്നും നല്ല സിനിമയ്ക്ക് ആളില്ലെന്നതാണ് മലയാളസിനിമയുടെ പ്രതിസന്ധിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴിറങ്ങിയ പടങ്ങൾ 30 ദിവസം കഴിയുമ്പോൾ ഒ.ടി.ടിയിൽ കിട്ടുമെന്നും ആവറേജ് സിനിമയ്ക്ക് ഒ.ടി.ടി. റൈറ്റ് ഇല്ലെന്നും സജി നന്ത്യാട്ട്‌ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button