CinemaGeneralIndian CinemaLatest NewsMollywood

ഒറ്റഷോട്ടിലെ മമ്മൂട്ടി നടനം: കൗതുകമായി നൻപകൽ നേരത്ത് മയക്കം ടീസർ

തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മമ്മൂട്ടിക്കൊപ്പം ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപന സമയം മുതലേ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ഇപ്പോളിതാ, ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സമൂഹ മാധ്യമങ്ങളിലൂടെ മമ്മൂട്ടിയാണ് ടീസർ പങ്കുവെച്ചത്.

ആദ്യത്തേതിൽ നിന്നും ഏറെ വ്യത്യസ്‍തമാണ് രണ്ടാം ടീസർ. ഒരു നാടൻ ചാരായ ഷാപ്പിന്റെ പശ്ചാത്തലത്തിലുള്ള സീൻ ആണ് ടീസറിൽ കാണിക്കുന്നത്. സഹമദ്യപാനികൾക്കൊപ്പം ഒരു സീൻ അഭിനയിക്കുകയാണ് മമ്മൂട്ടിയുടെ കഥാപാത്രം. ശിവാജി ഗണേഷന്റെ ഡയലോഗിലാണ് മമ്മൂട്ടി കത്തിക്കയറുന്നത്. ഒരു മിനിറ്റോളം നീളുന്ന ഒരു സിംഗിൾ സ്റ്റാറ്റിക് ഷോട്ട് ആണ് ടീസറിലുള്ളത്.

Also Read: ‘കടുവ’യിലെ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള ഡയലോഗില്‍ മാറ്റം വരുത്തും: വ്യക്തമാക്കി അണിയറ പ്രവര്‍ത്തകര്‍

മമ്മൂട്ടി കമ്പനി എന്ന പേരിൽ മമ്മൂട്ടി ആരംഭിച്ച പുതിയ നിർമ്മാണ കമ്പനിയുടെ ആദ്യ ചിത്രം കൂടിയാണിത്. ആമേൻ മൂവി മൊണാസ്ട്രിയുടെ ബാനറിൽ ലിജോയ്ക്കും നിർമ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button