CinemaGeneralIndian CinemaLatest NewsMollywood

മധുരമുള്ള സ്വപ്നം യാഥാർത്ഥ്യമാകുന്നു: പുതിയ സംരംഭവുമായി രമേശ് പിഷാരടി

ടെലിവിഷൻ പരിപാടികളിലൂടെ മലയാളികൾക്ക് പരിചിതനായ താരമാണ് രമേഷ് പിഷാരടി. പിന്നീട് കോമഡി നമ്പറുകളുമായി സിനിമയിലും രമേഷ് പിഷാരടി എത്തി. സംവിധായകന്റെ കുപ്പായവും രമേശ് അണിഞ്ഞു. അടുത്തിടെ റിലീസ് ചെയ്ത നോ വേ ഔട്ട് എന്ന ചിത്രത്തിൽ നായകനായെത്തിയ പിഷാരടിയുടെ പ്രകടനം പ്രശംസ നേടിയിരുന്നു. സോഷ്യൽ മീഡിയയിലും താരം സജീവമാണ്.

Also Read: ഏറെ സവിശേഷതകളുമായി സസ്പെൻസ് ത്രില്ലർ ‘നീലരാത്രി’: ട്രെയ്‌ലർ പുറത്ത്

ഇപ്പോളിതാ, പുതിയ ബിസിനസ് സംരംഭം ആരംഭിക്കാൻ പോകുകയാണ് രമേശ് പിഷാരടി. കേക്ക് കഫേയുമായാണ് പിഷാരടി എത്തുന്നത്. എറണാകുളത്ത് ഒബ്രോൺ മാളിലാണ് പിഷാരടിയുടെ കേക്ക് കഫേ. ജൂലൈ 15 മുതൽ കഫേ പ്രവർത്തനം തുടങ്ങും. ‘കേക്ക് റീൽസ് കഫേ ബൈ ഫാരൻഹീറ്റ് 375’ എന്നാണ് കഫേയുടെ പേര്. പിഷാരടി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാ​ഗ്രാം വീഡിയോയിലൂടെ ആരാധകരെ അറിയിച്ചത്.

‘എന്റെ പുതിയ സംരംഭം.. മധുരമുള്ള ഒരു സ്വപ്നം കൂടെ യഥാർഥ്യമാകുന്നു.ഏവർക്കും സ്വാഗതം’, എന്നാണ് വളരെ വ്യത്യസ്തമായ വീഡിയോ പങ്കുവെച്ച് പിഷാരടി കുറിച്ചത്. കേക്കിനെ കുറിച്ചുള്ളൊരു കഥയും താരം വീഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്. മാമ്പള്ളി ബാപ്പു എന്നയാളാണ് വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ ആദ്യത്തെ കേക്ക് ഉണ്ടാക്കിയതെന്നാണ് നടൻ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button