CinemaLatest NewsNew ReleaseNEWS

ദാമോദരൻ പോറ്റിയായി സുധീർ കരമന: മഹാവീര്യറിലെ ക്യാരക്ടര്‍ ലുക്ക് പുറത്ത്

നിവിൻ പോളിയെയും ആസിഫ് അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന പുതിയ ചിത്രമാണ് മഹാവീര്യർ. ചിത്രത്തിലെ സുധീർ കരമനയുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടു. ‘ദാമോദരൻ പോറ്റി’ എന്ന കഥാപാത്രത്തെയാണ് സുധീർ കരമന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നേരത്തെ, ചിത്രത്തിന്റെ ട്രെയിലറും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നതും എബ്രിഡ് ഷൈൻ തന്നെയാണ്. പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പിഎസ് ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ 21ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Read Also:- പലരും പലതും പറഞ്ഞ് പ്രചരിപ്പിച്ചു, എന്റെ അമ്മയെ ഞാൻ കൊല്ലാൻ നോക്കില്ലല്ലോ: സിദ്ധാർത്ഥ് ഭരതൻ പറയുന്നു

ആക്ഷന്‍ ഹീറോ ബിജു, 1983 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍. ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button