CinemaGeneralIndian CinemaLatest NewsMollywood

സൈക്കോ ത്രില്ലർ ചിത്രം നോബോഡി തിയേറ്ററിലേക്ക്

ഔദ്യോഗിക ജീവിതത്തിൽ തൻ്റെ മുമ്പിലെത്തിയ ശവശരീരങ്ങളുടെ ഞെട്ടിക്കുന്ന കഥ പറഞ്ഞ ഫോറൻസിക് സർജനായ ഡോക്ടർ നിരഞ്ജനയുടെ ജിവിത കഥ പറയുകയാണ് നോബോഡി എന്ന ചിത്രം. വ്യത്യസ്തമായ ഈ സൈക്കോ ത്രില്ലർ ചിത്രീകരണം പൂർത്തിയായി റിലീസിന് ഒരുങ്ങുകയാണ്. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദാണ് ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്നത്. പ്രമുഖ നടി ലെനയാണ് ഡോക്ടർ നിരഞ്ജനയായി എത്തുന്നത്. ലെനയുടെ ഏറ്റവും ശക്തമായ കഥാപാത്രമാണിത്.

 

ഫോറൻസിക് സർജനായ ഡോക്ടർ നിരഞ്ജനയുടെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ ദുരന്തമായിരുന്നു തന്റെ ഭർത്താവിന്റെയും മകളുടെയും മരണം. അത് വെറുമൊരു മരണമായിരുന്നില്ലെന്നും കൊലപാതകമായിരുന്നെന്നും നിരഞ്ജന തിരിച്ചറിയുന്നത് റിട്ടയർ ചെയ്യാൻ വർഷങ്ങൾ ബാക്കിയിരിക്കെയായിരുന്നു. പിന്നീട് വളണ്ടിയർ റിട്ടയർമെന്റ് എടുത്ത് തന്റെ ആത്മകഥ എഴുതുവാനുള്ള തീരുമാനം എടുക്കുകയായിരുന്നു ഡോക്ടർ നിരഞ്ജന.

Also Read: ജോണ്‍ എബ്രഹാമിന്റെ ‘ഏക് വില്ലൻ റിട്ടേണ്‍സ്’ റിലീസിനൊരുങ്ങുന്നു

ആത്മകഥ എഴുതി തുടങ്ങുന്ന നിരഞ്ജന തന്റെ മുൻപിൽ എത്തിയ രണ്ട് ശവശരീരങ്ങളുടെ കഥ പറയുകയാണ്. 2005ൽ നടന്ന മാത്യൂസിന്റെ കൊലപാതകവും പ്രധാന ഇൻവെസ്റ്റിഗേഷൻ ഓഫീസറായ ആദിത്യ ഷേണായിയുടെ കൊലപാതകവും. ഈ രണ്ടു കൊലപാതകങ്ങൾക്കും നിരഞ്ജനയുടെ ഭർത്താവിന്റെയും മകളുടെയും മരണവുമായുള്ള ബന്ധം എന്തായിരുന്നു എന്ന ചോദ്യവും ചിത്രം ഉയർത്തുന്നുണ്ട്. നിരഞ്ജനയുടെ പോസ്റ്റുമോർട്ടം ടേബിളിൽ കിടന്നിരുന്നത് വെറും ശവശരീരങ്ങൾ ആയിരുന്നില്ല. ജീവനുള്ള ഓജസ്സുള്ള ശരീരം തന്നെയായിരുന്നു. പണത്തിനും പ്രതികാരത്തിനും വേണ്ടി നടത്തുന്ന കൊലപാതകങ്ങൾ, കേസന്വേഷണത്തിലെ ട്വിസ്റ്റുകൾ എന്നിവ നിറഞ്ഞ ഒരു സൈക്കോ ക്രൈം ത്രില്ലറാണ് നോബോഡി എന്ന ചിത്രം. അത്യന്തം ഉദ്യോഗജനകമായ ഈ കഥ എഴുതിയിരിക്കുന്നത് അസ്ഹറുദ്ദീനും തിയോഫിൻ പയസും ചേർന്നാണ്.

പ്രമുഖ ബോളിവുഡ് നടി അമിക ഷൈലിൻ്റെ ഐറ്റം ഡാൻസും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. രാഹുൽ മാധവ്, ഇർഷാദ് അലി, സുരേഷ് കൃഷ്ണ, കൈലാഷ്, അമീർ നിയാസ്, സന്തോഷ് കീഴാറ്റൂർ, കന്നട നടി സഹാന, എലിസബത്ത് കെസിയ, ഷിബു നായർ, കന്നട നടൻ പ്രശാന്ത്, വിയാൻ മംഗലശ്ശേരി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – രാമസ്വാമി നാരായണസ്വാമി, ഷിനോജ് പി കെ, കോ. ഡയറക്ടർ – അരുൺദേവ്, തിയോഫിൻ പയസ്, രചന – അസ്ഹറുദീൻ, തിയോഫിൻ പയസ്, ക്യാമറ – ജിബിൻ സെബാസ്റ്റ്യൻ, ഗാനരചന – ദിവ്യ വള്ളി സന്തോഷ്, സംഗീതം – റിനിൽ ഗൗതം, എഡിറ്റിംഗ് – അഭിലാഷ് ചന്ദ്രൻ, മേക്കപ്പ് – സുജിൽ, വിജിത്ത്, വസ്ത്രാലങ്കാരം – പ്രസാദ് ആനക്കര, കലാസംവിധാനം – ഷിബു കൃഷ്ണ, ജോജോ ആന്റണി, നൃത്തസംവിധാനം – ജീവൻ ലൈഫിയ, പ്രൊഡക്ഷൻ കൺട്രോളർ – റോജി കുര്യൻ, പിആർഒ – അയ്മനം സാജൻ.

shortlink

Related Articles

Post Your Comments


Back to top button