CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

അമിതമായ ലഹരിയിൽ അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങൾ ഇടിച്ചിട്ട നടിയും സുഹൃത്തും അറസ്റ്റിൽ

കൊച്ചി: അമിതമായി ലഹരിയിൽ അപകടകരമായി വാഹനമോടിക്കുകയും നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിക്കുകയും ചെയ്ത സംഭവത്തിൽ സിനിമാ, സീരിയൽ നടി അശ്വതി ബാബുവും സുഹൃത്തും പിടിയിൽ. നേരത്തെയും ലഹരിമരുന്നു കേസിൽ പിടിയിലായിട്ടുള്ള നടിയാണ് അശ്വതി ബാബു.

ചൊവ്വാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു നടിയും സുഹൃത്തും ഡ്രൈവിങ് അഭ്യാസം നടത്തിയത്. തുടർന്ന് നാട്ടുകാർ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാൻ നോക്കിയെങ്കിലും ഇവർ വെട്ടിച്ചെടുത്തു രക്ഷപ്പെടാൻ ശ്രമിച്ചു.

മോഹൻലാലിന്റെ കഴിഞ്ഞ ഏതാനും ചിത്രങ്ങൾ ഒ.ടി.ടി റിലീസ് ആയിരുന്നു, അത് തന്നെ തുടരാം: മുന്നറിയിപ്പുമായി ഫിയോക്ക്

ആ സമയത്ത്, വാഹനത്തിന്റെ ടയർ പൊട്ടി. തുടർന്ന് വാഹനം ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ സ്ഥലത്തെത്തിയ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2018ൽ എം.ഡി.എം.എ ലഹരി പദാർത്ഥവുമായി ഇരുവരും പൊലീസ് പിടിയിലായിട്ടുണ്ട്.

ഫ്ലാറ്റിൽ അനാശാസ്യ പ്രവർത്തനവും ലഹരി ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ റെയ്‌ഡിൽ ആയിരുന്നു ആദ്യം ഇവർ പിടിയിലായത്. ദിവസവും ലഹരി ഉപയോഗിക്കുന്ന ഇവർ അനാശാസ്യത്തിലൂടെയാണ് അതിനുള്ള പണം കണ്ടെത്തിയിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button