GeneralLatest NewsMollywoodNEWS

സിനിമാ, സീരിയൽ നടി അശ്വതി ബാബു കസ്റ്റഡിയിൽ

ലഹരിമരുന്നു കേസിൽ പിടിയിലായിട്ടുള്ള നടിയാണ് അശ്വതി ബാബു.

കൊച്ചി: അമിതമായി ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിക്കുകയും നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിക്കുകയും ചെയ്ത സംഭവത്തിൽ സിനിമാ, സീരിയൽ നടി അശ്വതി ബാബുവും കൂട്ടാളിയും കസ്റ്റഡിയിൽ. നേരത്തെയും ലഹരിമരുന്നു കേസിൽ പിടിയിലായിട്ടുള്ള നടിയാണ് അശ്വതി ബാബു.

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു നടിയും കൂട്ടാളിയും ഡ്രൈവിങ് അഭ്യാസം നടത്തിയത്. ഇതിനെ തുടർന്ന് നാട്ടുകാർ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാൻ ശ്രമിച്ചെങ്കിലും വെട്ടിച്ചെടുത്തു രക്ഷപ്പെടാൻ ഇവർ നോക്കി. ആ സമയത്ത്, വാഹനത്തിന്റെ ടയർ പൊട്ടി. തുടർന്ന് വാഹനം ഉപേക്ഷിച്ചു രക്ഷപ്പെടാനായി ഇവർ ശ്രമിച്ചെങ്കിലും തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

read also:  മോഹൻലാലിന്റെ കഴിഞ്ഞ ഏതാനും ചിത്രങ്ങൾ ഒ.ടി.ടി റിലീസ് ആയിരുന്നു, അത് തന്നെ തുടരാം: മുന്നറിയിപ്പുമായി ഫിയോക്ക്

2018ൽ എംഡിഎംഎ ലഹരി പദാർത്ഥവുമായി ഇരുവരും പൊലീസ് പിടിയിലായിട്ടുണ്ട്. ഫ്ലാറ്റിൽ അനാശാസ്യ പ്രവർത്തനവും ലഹരി ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ റെയ്‌ഡിൽ ആയിരുന്നു ആദ്യം ഇവർ പിടിയിലായത്. ദിവസവും ലഹരി ഉപയോഗിക്കുകയും അനാശാസ്യത്തിലൂടെ ഇവർ പണം കണ്ടെത്തുകയും ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button