CinemaGeneralIndian CinemaLatest NewsMollywood

വാപ്പച്ചിക്കൊപ്പം ഏത് ഭാഷയിലും സിനിമ ചെയ്യാൻ തയ്യാറാണ്, അദ്ദേഹത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നു: ദുൽഖർ സൽമാൻ

മലയാള സിനിമ പ്രേക്ഷകർ വളരെ കാലമായി സൂപ്പർ സ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. വാപ്പച്ചിക്കൊപ്പമുള്ള ചിത്രം എപ്പോളാണെന്ന് ആരാധകരും സിനിമ പ്രേമികളും ദുൽഖറിനോട് ചോദിക്കാറുണ്ട്. ഇപ്പോളിതാ ആ ചോദ്യത്തിന് മറുപടി പറയുകയാണ് നടൻ.

വാപ്പച്ചിക്കൊപ്പം ഏത് ഭാഷയിലും സിനിമ ചെയ്യാൻ താൻ തയ്യാറാണെന്നാണ് ദുൽഖർ പറയുന്നത്. പുതിയ സിനിമയായ ‘സീതാരാമ’ത്തിന്റെ തമിഴ് ട്രെയ്‍ലര്‍ റിലീസിനായി ചെന്നൈയിൽ എത്തിയപ്പോളായിരുന്നു ദുൽഖർ ഇക്കാര്യം പറഞ്ഞത്.

Also Read: നഗ്ന ഫോട്ടോഷൂട്ട്: രൺവീർ സിംഗിനെതിരായ എഫ്‌.ഐ.ആറിനെതിരെ പ്രതികരണവുമായി വിവേക് ​​അഗ്നിഹോത്രി

‘ഞങ്ങൾ ഒന്നിച്ചൊരു സിനിമ ചെയ്യണമോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് വാപ്പച്ചിയാണ്. വാപ്പച്ചിക്കൊപ്പം ഏത് ഭാഷയിലും സിനിമ ചെയ്യാൻ ഞാൻ തയ്യാറാണ്. ഞാൻ ഇക്കാര്യത്തെ കുറിച്ച് വാപ്പച്ചിയോട് സംസാരിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്’, ദുൽഖർ പറഞ്ഞു.

അതേസമയം, ഹാനു രാഘവപുഡി സംവിധാനം ചെയ്യുന്ന ‘സീതാരാമ’മാണ് ദുൽഖറിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ഓഗസ്റ്റ് അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button