CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

സിനിമ-സീരിയൽ താരം അശ്വതി ബാബുവിന്‍റെ വീട്ടിൽ നിന്ന്​ കഞ്ചാവ് പിടിച്ചെടുത്തു

പറവൂർ: അമിത ലഹരിയിൽ വാഹനം ഓടിച്ച് അപകട പരമ്പര തീർത്ത സംഭവത്തിൽ പിടിയിലായ, സിനിമ-സീരിയൽ താരം അശ്വതി ബാബുവിന്‍റെ വീട്ടിൽ നിന്ന്​ കഞ്ചാവ് പിടിച്ചെടുത്തു. പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോനും സംഘവുമാണ് അശ്വതിയുടെ വീട്ടിൽ നിന്ന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.

എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, ഇവരുടെ വരാപ്പുഴ ഗാന്ധിനഗറിലെ അശ്വതി ഭവനം എന്ന വീട്ടിൽ പരിശോധന നടത്തി കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗം നിർത്തുന്നതിന്​ വേണ്ടി കഞ്ചാവ് ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും അധികൃതർ വ്യക്തമാക്കി. മുമ്പും മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുള്ള പ്രതിയെ ജാമ്യം നൽകി വിട്ടയച്ചു.

‘നഞ്ചിയമ്മ തന്നെയാണ് അവാർഡിന് അർഹ’: എല്ലാത്തിന്‍റെയും സയൻസ് നോക്കാറില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍

കഴിഞ്ഞ ദിവസം, അശ്വതി ബാബുവും സുഹൃത്തും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറ്റ്​ വാഹനങ്ങളിൽ ഇടിച്ചശേഷം ടയർ പഞ്ചറായി വഴിയിൽ കിടക്കുകയായിരുന്നു. അമിത ലഹരിക്ക് അടിപ്പെട്ട ഡ്രൈവറും അശ്വതി ബാബുവും സംഭവ സ്ഥലത്തു നിന്ന് കടക്കാൻ ശ്രമിക്കവെ നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button