CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

കിങ് ഫിഷ് തിയറ്ററുകളിലേക്ക്: പ്രഖ്യാപിച്ച് അനൂപ് മേനോന്‍

കൊച്ചി: നടന്‍ അനൂപ് മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന കിങ് ഫിഷ് ഓഗസ്റ്റില്‍ തിയറ്ററുകളിലെത്തും. അനൂപ് മേനോന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. നീണ്ട കാത്തിരിപ്പിന് ശേഷമാണ് ചിത്രം തിയറ്ററുകളിലേക്കെത്തുന്നത്.

പത്മക്ക് ലഭിച്ച ഉജ്ജ്വല വരവേല്‍പ്പിന് ശേഷം ഓഗസ്റ്റില്‍ കിങ് ഫിഷ് തിയറ്ററുകളില്‍ റിലീസ് ചെയ്യുകയാണെന്ന് അനൂപ് മേനോന്‍ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ചിത്രത്തിലെ ‘എന്‍ രാമഴയില്‍…’ എന്ന ഗാനവും താരം പങ്കുവെച്ചു. അനൂപ് മേനോനെ കൂടാതെ നടനും സംവിധായകനുമായ രഞ്ജിത്ത് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.

ജിഎഡബ്ല്യു & ഡിപി ഫിലിം ഫെസ്റ്റിവലിൽ നാല്‌ അവാർഡുകൾ കരസ്ഥമാക്കി ‘ധരണി’

ടെക്സാസ് ഫിലിം ഫാക്‌ടറിയുടെ ബാനറിൽ അംജിത്ത് എസ് കോയയാണ് ചിത്രം നിർമ്മിക്കുന്നത്. നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുർഗ, ഇർഷാദ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- മഹാദേവൻ തമ്പി. സംഗീതം- രതീഷ് വേഗ. പശ്ചാത്തല സംഗീതം- ഷാൻ റഹ്മാൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button