CinemaGeneralIndian CinemaLatest NewsMollywood

വർഷത്തിലൊരിക്കൽ അങ്ങനെ ചെയ്താൽ അഹങ്കാരം ഉണ്ടാവില്ല, മിമിക്രി കൊണ്ട് എന്താണോ നേടാനുള്ളത് അത് ഞാൻ നേടി: ടിനി ടോം

മിമിക്രിയിലൂടെ സിനിമയിലെത്തിയ നടനാണ് ടിനി ടോം. ടെലിവിഷൻ ചാനലുകളിൽ കോമഡി സംബന്ധമായ പരിപാടികളിൽ ടിനി ടോമിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. എന്നാൽ, അടുത്തിടെയായി സോഷ്യൽ മീഡിയയിൽ ട്രോളന്മാരുടെ സ്ഥിരം ഇരകളിൽ ഒരാളാണ് ടിനി ടോം. താരത്തിന്റെ മിമിക്രി ഉപയോഗിച്ചാണ് മിക്കവാറും ട്രോളുകൾ ഉണ്ടാക്കാറുള്ളത്.

ഇപ്പോളിതാ, തനിക്ക് ഇനി മിമിക്രി കാണിച്ച് ഒന്നും തെളിയിക്കേണ്ട ആവശ്യമില്ലെന്ന് പറയുകയാണ് ടിനി ടോം. സിനിമയിലേക്ക് ഒരു എൻട്രി മാത്രമാണ് ഉദ്ദേശിച്ചതെന്നും മിമിക്രി കൊണ്ട് എന്താണോ നേടാൻ ആഗ്രഹിച്ചത് അത് നേടിയെന്നുമാണ് ടിനി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read: സ്വന്തം വീട് താജ്മഹലാക്കി സിനിമ ചിത്രീകരിച്ച് സംവിധായകൻ: എ.കെ.ബി കുമാറിന്റെ സിനിമ തിയേറ്ററിലേക്ക്

ടിനി ടോമിന്റെ വാക്കുകൾ:

ട്രോളുകൾ എൻജോയ് ചെയ്യാറുണ്ട്. ഹേറ്റേഴ്‌സ് ആർ മൈ ഫാൻസ്. എനിക്ക് ഇനി മിമിക്രി കാണിച്ച് ഒന്നും തെളിയിക്കേണ്ട ആവശ്യമില്ല. സിനിമയിലേക്ക് ഒരു എൻട്രി മാത്രമാണ് ഉദ്ദേശിച്ചത്. മിമിക്രി കൊണ്ട് എന്താണോ നേടാൻ ആഗ്രഹിച്ചത് അത് നേടി. 10 വർഷം മുമ്പ് പ്രാഞ്ചിയേട്ടനിലേക്ക് എൻട്രി ലഭിച്ചു. മമ്മൂക്ക തന്നെയാണ് എന്നെ സെലക്റ്റ് ചെയ്ത് ഡ്യൂപ്പ് ആക്കുന്നത്. അദ്ദേഹം വഴിയാണ് സിനിമയിലെത്തുന്നത്. ആരേയും വെറുപ്പിച്ചിട്ടില്ല. പ്രാഞ്ചിയേട്ടന് ശേഷം രഞ്ജിയേട്ടന്റെ തുടർന്നുള്ള ഏഴ് പടങ്ങളിൽ അഭിനയിച്ചു. രഞ്ജിയേട്ടനെ ഒന്നും സോപ്പിടാൻ പറ്റില്ല. അവരൊക്കെ യഥാർത്ഥ കാസ്റ്റിങ്ങിന്റെ ആൾക്കാരാണ്.

ഇനി സിനിമ ചെയ്താലും അദ്ദേഹം എന്നെ വിളിക്കും. കാശും കുറവാണ്, നന്നായിട്ട് അഭിനയിക്കുകയും ചെയ്യും. ഇങ്ങനൊക്കെ ആരാ പറഞ്ഞേന്ന് ആൾക്കാര് ചോദിക്കും. ആ സംവിധായകരൊക്കെ തന്നെയാണ് പറഞ്ഞത്.

ഞാൻ കഴിഞ്ഞ ദിവസം ഒരു ബ്ലൈൻഡ് സ്‌കൂളിൽ പോയിരുന്നു. വർഷത്തിലൊരിക്കൽ ഒരു കാൻസർ വാർഡോ ബ്ലൈൻഡ് സ്‌കൂളോ സന്ദർശിച്ചാൽ നമുക്ക് അഹങ്കാരമുണ്ടാവില്ല. അവിടെ കൊച്ചു കുഞ്ഞുങ്ങളാണ്. അവരെ കണ്ടപ്പോൾ ഓർത്തത് ദൈവം എനിക്ക് രണ്ട് കണ്ണ് തന്നിട്ടുണ്ടല്ലോ എന്നാണ്.

shortlink

Related Articles

Post Your Comments


Back to top button