CinemaGeneralIndian CinemaLatest NewsMollywood

മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം: ‘നൻപകൽ നേരത്ത് മയക്കം’ പുതിയ പോസ്റ്റർ എത്തി

ആരാധകർ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ‘നൻപകൽ നേരത്ത് മയക്കം’. മമ്മൂട്ടിയുടെ സിനിമ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എൽജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം പഴനി, കന്യാകുമാരി എന്നിവടങ്ങളിൽ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കിത്.

ഇപ്പോളിതാ, സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. ഒരു വാഹനത്തിൽ പോകുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. മറ്റ് ചില അഭിനേതാക്കളെയും പോസ്റ്ററിൽ കാണാം. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി പോസ്റ്റർ പുറത്ത് വിട്ടത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സിനിമ എന്നാണ് റിലീസ് ചെയ്യുക എന്ന ചോദ്യവുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

Also Read: ‘അജു വർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് പിന്നെ ഒരു ലോഡ് മാസ് പിള്ളേരും’: ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ഒരുങ്ങുന്നു

ചിത്രം ഓണം റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button