BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

‘ബീഫിന്റെ ആരാധകൻ’: രൺബീർ കപൂറിന്റെ ബ്രഹ്മാസ്ത്രയ്ക്കെതിരേ ബഹിഷ്കരണാഹ്വാനം

മുംബൈ: ബോളിവുഡ് ചിത്രങ്ങൾക്കെതിരായ ബഹിഷ്കരണാഹ്വാനങ്ങൾ തുടർക്കഥയാകുന്നു. വിജയ് ദേവരകൊണ്ട നായകനായ ലൈ​ഗർ, അമീർ ഖാൻ നായകനായ ലാൽ സിം​ഗ് ഛദ്ദ, സൽമാൻ ഖാൻ നായകനായ ടൈ​ഗർ 3 എന്നീ ചിത്രങ്ങൾക്ക് പിന്നാലെ രൺബീർ കപൂർ-ആലിയ ഭട്ട് ടീമിന്റെ ബ്രഹ്മാണ്ഡചിത്രം ബ്രഹ്മാസ്ത്രയും ബോയ്‌കോട്ട് ക്യാമ്പയിനിന്റെ ഇരയാവുകയാണ്.

11വർഷങ്ങൾക്ക് മുമ്പ് ഒരു ദേശീയ മാധ്യമം നടത്തിയ അഭിമുഖത്തിൽ തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തേക്കുറിച്ച് രൺബീർ പറയുന്നതാണ് ബ്രഹ്മാസ്ത്രയ്ക്ക് എതിരായ ബോയ്‌കോട്ട് ക്യാമ്പയിന് കാരണം. ഇഷ്ടഭക്ഷണങ്ങളെന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് റെഡ് മീറ്റ് ഭക്ഷണങ്ങൾ വളരെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും രൺബീർ പറയുന്നുണ്ട്. അഭിമുഖത്തിന്റെ ഈ ഭാ​ഗം മാത്രം ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് ബ്രഹ്മാസ്ത്രയ്ക്കെതിരായ ബഹിഷ്കരണ ക്യാമ്പയിൻ നടക്കുന്നത്.

ഷെയിൻ നിഗം – സണ്ണി വെയ്ൻ ചിത്രം: ‘വേല’യുടെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

ബോയ്കോട്ട് ബ്രഹ്മാസ്ത്ര എന്ന ഹാഷ്ടാ​ഗോടെയാണ് ബഹിഷ്കരണാഹ്വാനം നടക്കുന്നത്. സാമ്പത്തിക ബഹിഷ്കരണമാണ് ബോളിവുഡിന് നൽകാവുന്ന ഏറ്റവും വലിയ ശിക്ഷയെന്നും പോസ്റ്റിൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button