CinemaGeneralIndian CinemaLatest NewsMollywood

ഷെയിൻ നിഗം – സണ്ണി വെയ്ൻ ചിത്രം: ‘വേല’യുടെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന ഷെയിൻ നിഗം, സണ്ണി വെയ്ൻ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയയിലൂടെ നടന്നു. ‘വേല’ എന്നാണ് ചിത്രത്തിന്റെ പേര്. ശ്യാം ശശി ആണ് ചിത്രത്തിന്റെ സംവിധായകൻ. ക്രൈം ഡ്രാമാ ഗണത്തിൽപ്പെടുത്താവുന്ന ചിത്രത്തിൽ തന്റെ കരിയറിലെ ആദ്യ പോലീസ് വേഷത്തിൽ ഷെയിൻ നിഗം എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. എം സജാസ് ആണ് ‘വേല’യുടെ തിരക്കഥ ഒരുക്കുന്നത്. ബാദുഷാ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ.

പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ‘വേല’. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ സിദ്ധാർഥ് ഭരതനും അഥിതി ബാലനും എത്തുന്നുണ്ട്. ‘വിക്രം വേദ’, ‘കൈദി’ മുതലായ സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്ന സാം സി എസ്സ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.

Also Read: പുഞ്ചിരി തൂകി ഭാവനയും ഷറഫുദ്ദീനും: ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഫസ്റ്റ് ലുക്ക്

ചിത്രസംയോജനം – മഹേഷ്‌ ഭുവനേന്ദ്, ഛായാഗ്രഹണം – സുരേഷ് രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ – ലിബർ ഡേഡ് ഫിലിംസ്, കലാ സംവിധാനം – ബിനോയ്‌ തലക്കുളത്തൂർ, വസ്ത്രലങ്കാരം – ധന്യ ബാലകൃഷ്‍ണൻ, കൊറിയോഗ്രാഫി – കുമാർ ശാന്തി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സുനിൽ സിം​ഗ്, ഫിനാൻസ് കൺട്രോളർ – അഗ്നിവേശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – എ ബി ബെന്നി, ഔസേപ്പച്ചൻ, പ്രൊഡക്ഷൻ മാനേജർ – മൻസൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്ടേഴ്സ് – തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ, മേക്കപ്പ് – അമൽ ചന്ദ്രൻ, സംഘട്ടനം – പി സി സ്റ്റണ്ട്‍സ്, ഡിസൈൻസ് – ടൂണി ജോൺ, സ്റ്റിൽസ് – ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി – ഓൾഡ് മംഗ്‌സ്, പിആർഒ – പ്രതീഷ് ശേഖർ.

 

 

shortlink

Related Articles

Post Your Comments


Back to top button