CinemaGeneralIndian CinemaLatest News

ലൈഗറിന്റെ പരാജയം ഏറ്റെടുത്ത് പുരി ജഗന്നാഥ്: വിതരണക്കാരുടെ നഷ്ടം നികത്തും

വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജ​ഗന്നാഥ് ഒരുക്കിയ ലൈ​ഗറിന് ബോക്സ് ഓഫീസിൽ കിതക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. സിനിമയുടെ പരാജയം ഏറ്റവും കൂടുതൽ ബാധിച്ചത് വിതരണക്കാരെയാണ്. 50 കോടി നഷ്ട്ടമെങ്കിലും സിനിമ ഉണ്ടാക്കും എന്നാണ് കണക്ക്കൂട്ടുന്നത്. ഇന്ത്യയിലൊട്ടാകെ 3000ത്തോളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരുന്നത്.

ചിത്രം പരാജയമായതിന് പിന്നാലെ തങ്ങളുടെ നഷ്ടം നികത്താൻ സംവിധായകൻ തയാറാകണമെന്ന ആവശ്യവുമായി വിതരണക്കാർ രം​ഗത്തെത്തിയിരുന്നു. നിരവധി പ്രതിഷേധങ്ങൾ ഇത്തരത്തിൽ വിതരണക്കാരിൽ നിന്ന് ഉയർന്നുവന്നതിന് പിന്നാലെ ലൈ​ഗറിന്റെ സംവിധായകനും നിർമ്മാതാവും കൂടിയായ പുരി ജ​ഗന്നാഥ് പുതിയ തീരുമാനവുമായി എത്തിയിരിക്കുകയാണ്. ഹൈദരാബാദിലെത്തി വിതരണക്കാരെ കാണാനും നഷ്ടപരിഹാരം ഉടൻ നൽകാനും അദ്ദേഹം തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോർട്ട്.

Also Read: ‘YELL’: പ്രവാസ ലോകത്ത് നിന്ന് മികച്ച ഒരു ഹ്രസ്വചിത്രം

ആഗസ്റ്റ് 25 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഇതുവരെയുള്ള ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 45 കോടിയാണ് നേടാൻ കഴിഞ്ഞത്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിച്ച ചിത്രമാണിത്. മുംബൈയിലെ തെരുവുകളിൽ ജനിച്ചു വളർന്ന് ഒടുവിൽ ലോക മികസഡ് മാർഷൽ ആർട്‌സ് കിക്ക്‌ ബോക്‌സിംഗ് ചാമ്പ്യനായി മാറുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button