CinemaGeneralIndian CinemaLatest NewsMollywood

‘അവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു, അത് പ്രാക്ടിക്കലാക്കുന്നത് എളുപ്പമല്ല’: റോഷൻ മാത്യു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് റോഷൻ മാത്യു. മലയാള സിനിമ കൂടാതെ തെന്നിന്ത്യൻ ചിത്രങ്ങളിലും ബോളിവുഡ് സിനിമകളിലും തിളങ്ങുകയാണ് റോഷനിപ്പോൾ. വിക്രം നായകനായെത്തിയ കോബ്ര എന്ന തമിഴ് ചിത്രത്തിലും ആലിയ ഭട്ടിന്റെ ഡാർലിം​ഗ്സ് എന്ന ബോളിവുഡ് ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിലാണ് റോഷൻ എത്തിയത്.

ഇപ്പോളിതാ, തന്റെ സിനിമ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് റോഷൻ. ഹിന്ദി – തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച എക്സ്പീരിയൻസാണ് റോഷൻ പറയുന്നത്. ചിയാൻ വിക്രമും ആലിയയും സീനിയർ താരങ്ങൾ ആയതിനാൽ ചെറിയ കാര്യത്തിൽ പോലും അറിവിന്റെ അംശം ഉണ്ടാവുമെന്നും അത് കാണാൻ കഴിഞ്ഞെന്നുമാണ് റോഷൻ പറയുന്നത്.

Also Read: ‘ആ സിനിമയിൽ അഭിനയിക്കാൻ ടൊവിനോ വളരെ കുറച്ച് പൈസ മാത്രമേ വാങ്ങിയിട്ടുള്ളൂ, അതൊരു എക്സ്പിരിമെന്റൽ സിനിമയാണ്’: ബേസിൽ ജോസഫ്

റോഷൻ മാത്യുവിന്റെ വാക്കുകൾ:

ചിയാൻ വിക്രമും ആലിയയും സീനിയർ താരങ്ങൾ ആയതിനാൽ ചെറിയ കാര്യത്തിൽ പോലും അറിവിന്റെ അംശം ഉണ്ടാവും, അത് കാണാൻ കഴിഞ്ഞു. അവരിൽ നിന്ന് കണ്ടു പഠിച്ച കാര്യങ്ങൾ നമ്മുടേതാക്കി കൊണ്ടുപോകുന്നത് പ്രാക്ടിക്കലാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അവരെ പോലെ ആകണമെന്നും കഥാപാത്രത്തെ അവർ സമീപിക്കുന്ന വിധത്തിൽ ചെയ്യണമെന്നും തോന്നാം. എന്നാൽ, ഒന്നും അടുത്ത ദിവസം മുതൽ നടപ്പാക്കാൻ കഴിയുന്നതല്ല.

 

shortlink

Related Articles

Post Your Comments


Back to top button