CinemaGeneralIndian CinemaLatest NewsMollywood

‘ ഇമോഷണൽ – ഇന്റിമേറ്റ് രംഗങ്ങൾ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോ​ഗിച്ചു, വിഷമം ഉണ്ടാക്കി’: ഹണി റോസ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി പിന്നീട് നിരവധി മികച്ച കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചു. മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തുന്ന മോൺസ്റ്ററാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നായിക കഥാപാത്രമായിട്ടാണ് ഹണി ചിത്രത്തിൽ എത്തുന്നത്.

ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹണി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. കഥാപാത്രത്തിന്റെ പൂർണതയക്കായി ചെയ്ത ചില ഇമോഷണൽ – ഇന്റിമേറ്റ് രംഗങ്ങൾ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗപ്പെടുത്തിയ അവസരമുണ്ടായിട്ടുണ്ടെന്നാണ് നടി പറഞ്ഞത്. ആ സംഭവം തനിക്ക് വിഷമം ഉണ്ടാക്കിയെന്നും താരം കൂട്ടിച്ചേർത്തു.

Also Read: ഐഎഫ്എഫ്‌കെ ഒരുക്കങ്ങൾ തുടങ്ങി: എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 11

ഹണി റോസിന്റെ വാക്കുകൾ:

ഇന്റിമേറ്റായിട്ടുള്ള സീനുകളൊക്കെ ചെയ്തിട്ടുണ്ട്. പലപ്പോഴും അതിന്റെ പേരിൽ അൽപ്പമൊക്കെ വിമർശനവും നേരിടേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ അഭിനയിച്ച രംഗങ്ങൾ ദുരുപയോഗപ്പെടുത്തുന്നവരുണ്ട്. നമ്മൾ എന്ത് സീനാണ് ചെയ്യാൻ പോകുന്നത് എന്ന കാര്യത്തിൽ നമുക്ക് ആദ്യം ക്ലാരിറ്റി വേണം. അത്തരമൊരു സീൻ അതേ പ്രാധാന്യത്തിൽ എടുത്തിട്ടുള്ള ആളുകളാണോ നമ്മുടെ കൂടെ ഉള്ളത് എന്നൊക്കെ നോക്കുക.

ഒരു സീൻ ഷൂട്ട് ചെയ്താൽ ആ പോർഷൻ മാത്രം കട്ട് ചെയ്ത് സിനിമയെ പ്രൊമോട്ട് ചെയ്യുക പോലുള്ള കാര്യങ്ങൾ നടക്കുന്നുണ്ട്. എനിക്കും അത്തരമൊരു അനുഭവമുണ്ട്. ഞാൻ മനസ്സിലാക്കിയ സിനിമയും എന്റെ അടുത്ത് പറഞ്ഞ സിനിമയും ഒന്ന് തന്നെയായിരുന്നു. പക്ഷേ ആ സിനിമ പ്രൊമോട്ട് ചെയ്ത രീതി എന്നിൽ വിഷമമുണ്ടാക്കി.

shortlink

Related Articles

Post Your Comments


Back to top button