CinemaGeneralIndian CinemaLatest NewsMollywood

‘നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ്, ടെക്നിക്കലി എല്ലാ മേഖലയും പെർഫെക്ട്’: സജിൻ ബാബു

സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ ഒരുക്കിയ ‘പത്തൊമ്പതാം നൂറ്റാണ്ട് ‘ കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. വിനയന്റെ ഗംഭീര തിരിച്ചുവരവെന്നാണ് പ്രേക്ഷക അഭിപ്രായപ്പെടുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമ പറയുന്നത്. സിജു വിൽസണിന്റെ അഭിനയ മികവിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ഇപ്പോളിതാ, സിനിമയെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സജിൻ ബാബു. സാങ്കേതികപരമായി മികവ് പുലർത്തുന്ന ചിത്രമാണിതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നടൻ സിജു വിൽ‌സൺ, പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരി തുടങ്ങിയവരെയും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു.

Also Read: ആദ്യം റോഡിലെ കുഴിയടക്കൂ, എന്നിട്ട് സീറ്റ് ബെല്‍റ്റിനെ പറ്റിയും എയര്‍ ബാഗിനെ പറ്റിയും സംസാരിക്കുവെന്ന് നടി

‍സജിൻ ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ടെക്നിക്കലി എല്ലാ മേഖലയും പെർഫെക്ട് ആയി വർക്ക്‌ ചെയ്തിരിക്കുന്ന സിനിമായാണ് ഇന്ന് റിലീസായ “പത്തൊമ്പതാം നൂറ്റാണ്ട്”..ആക്ഷൻ രംഗങ്ങൾ എല്ലാം മികച്ചതായിരുന്നു.. Ajayan Chalissery യുടെ പ്രൊഡക്ഷൻ ഡിസൈൻ ഗംഭീമയിരിക്കുന്നു..കഥാപാത്രത്തിന്റെ പൂർണ്ണതക്ക് വേണ്ടി “സിജു വിൽസൺ” എന്ന നടൻ ചെയ്തിരിക്കുന്ന എഫർട്ടും,ഹാർഡ് വർക്കും,ഫിസിക്കൽ ഫിറ്റ്നസുമൊക്ക സ്‌ക്രീനിൽ കാണാൻ കഴിയും.അതിനദ്ദേഹം ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്.. നല്ലൊരു തിയറ്റർ എക്സ്പീരിയൻസ് ലഭിക്കുന്ന ചിത്രമായി അനുഭവപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button