CinemaGeneralIndian CinemaLatest News

സാമന്തയുടെ ആക്ഷൻ, ഒപ്പം ഉണ്ണി മുകുന്ദനും: ത്രില്ലടിപ്പിച്ച് യശോദ ടീസർ എത്തി

തെന്നിന്ത്യൻ നായിക സാമന്ത റൂത്ത് പ്രഭു കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം യശോദയുടെ ടീസർ പുറത്തുവിട്ടു. ഭയാനകവും ഉദ്വേഗഭരിതവുമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന യശോദയെയാണ് ടീസറിൽ കാണാനാവുക. സിനിമ ഒരു സർവൈവൽ ത്രില്ലറായിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. സിനിമയിൽ ഗർഭിണിയായാണ് സാമന്ത എത്തുന്നത്. മലയാള നടൻ ഉണ്ണി മുകുന്ദനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നവാഗതരായ ഹരി – ഹരിഷ് എന്നിവർ ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. ശ്രീദേവി മൂവീസിന്റെ ബാനറിൽ ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ് സിനിമ നിർമ്മിക്കുന്നത്. 5 ഭാഷകളിലായിട്ടാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. വരലക്ഷ്മി ശരത്കുമാർ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Also Read: ‘പശുവിനോട് കാണിക്കുന്ന സ്നേഹം ഉള്ളിൽ തട്ടി’: പാൽതു ജാൻവറിനെ കുറിച്ച് മന്ത്രി ചിഞ്ചുറാണി

സംഗീതം – മണി ശർമ്മ, സംഭാഷണങ്ങൾ – പുലഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, വരികൾ – ചന്ദ്രബോസ്, രാമജോഗിയ ശാസ്ത്രി, ക്രിയേറ്റീവ് ഡയറക്ടർ – ഹേമാംബർ ജാസ്തി, ക്യാമറ – എം.സുകുമാർ, കല – അശോക്, ഫൈറ്റ്സ് – വെങ്കട്ട്, എഡിറ്റർ – മാർത്താണ്ഡം കെ വെങ്കിടേഷ്.

 

 

 

shortlink

Related Articles

Post Your Comments


Back to top button