CinemaGeneralIndian CinemaLatest NewsMollywood

ത്രില്ലർ ചിത്രവുമായി മാധവൻ: ‘ധോക്ക’ റിലീസ് പ്രഖ്യാപിച്ചു

ആർ മാധവനെ കേന്ദ്ര കഥാപാത്രമാക്കി കൂക്കി ഗുലാത്തി ഒരുക്കുന്ന ചിത്രമാണ് ‘ധോക്ക: റൗണ്ട് ദ് കോർണർ’. സസ്പെൻസ് ഡ്രാമ ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്. ഖുഷാലി കുമാർ, ദർശൻ കുമാർ, അപർശക്തി ഖുറാന എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടി സിരീസ് സ്ഥാപകൻ, പരേതനായ ഗുൽഷൻ കുമാറിൻറെ മകളായ ഖുഷാലി കുമാറിൻറെ അരങ്ങേറ്റ ചിത്രമാണ് ‘ധോക്ക: റൗണ്ട് ദ് കോർണർ’.

ഇപ്പോളിതാ, സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സെപ്റ്റംബർ 23നാണ് ചിത്രം റിലീസ് ചെയ്യുക. റിലീസ് പ്രഖ്യാപിച്ചു കൊണ്ട് സിനിമയുടെ പുതിയ ട്രെയിലറും പുറത്ത് വിട്ടിട്ടുണ്ട്. ടി സിരീസ് ഫിലിം പ്രൊഡക്ഷൻറെ ബാനറിൽ ഭൂഷൺ കുമാർ, കൃഷൻ കുമാർ, ധർമേന്ദ്ര ശർമ്മ, വിക്രാന്ത് ശർമ്മ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. അമിത് റോയ് ആണ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്.

Also Read: ‘സിജു മലയാള സിനിമയുടെ വാ​ഗ്ദാനമാകുമെന്ന് ഉറപ്പ്’: അഭിനന്ദനവുമായി മേജർ രവി

‘ദ് ബിഗ് ബുൾ’, ‘പ്രിൻസ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കൂക്കി ഗുലാത്തി. ‘വിസ്ഫോട്ട്’ എന്ന മറ്റൊരു ചിത്രം കൂടി അദ്ദേഹത്തിൻറേതായി റിലീസ് ചെയ്യാനുണ്ട്. ഫർദ്ദീൻ ഖാനും റിതേഷ് ദേശ്‍മഖുമാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button