CinemaGeneralIndian CinemaLatest NewsMollywood

‘തിയേറ്ററിൽ വിജയിച്ചില്ലെങ്കിലും പൂർണ്ണ തൃപ്തി തന്ന സിനിമ അതായിരുന്നു’: സിബി മലയിൽ പറയുന്നു

മലയാള സിനിമയ്ക്ക് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. നീണ്ട ഇടവേളയ്ക്ക് ശേഷം കൊത്ത് എന്ന ചിത്രത്തിലൂടെ അദ്ദേഹം വീണ്ടും സംവിധാന രം​ഗത്തേക്ക് തിരിച്ചെത്തുകയാണ്. കണ്ണൂരിന്റെ രാഷ്ട്രീയം പറയുന്ന ചിത്രത്തിൽ ആസിഫ് അലി, റോഷൻ മാത്യു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സിനിമ സെപ്റ്റംബർ 16ന് തിയേറ്ററിലെത്തും.

ഇപ്പോളിതാ, തന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ച് തുറന്നു പറയുകയാണ് സിബി മലയിൽ. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ സദയമാണ് തനിക്ക് പൂർണ്ണ തൃപ്തി നൽകിയ സിനിമ എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

Also Read: രജനികാന്തിന്റെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തി: സന്തോഷം പങ്കുവച്ച് മകൾ സൗന്ദര്യ

സിബി മലയിലിന്റെ വാക്കുകൾ:

ഒരു ഫിലിം മേക്കർ എന്ന നിലയിൽ എനിക്ക് പൂർണ്ണ തൃപ്തി തന്ന സിനിമ സദയമാണ്. അത് വളരെ സങ്കീർണ്ണമായ സ്ക്രിപ്റ്റ് ആയിരുന്നു. നാല് കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെയാണ് കഥ പറയുന്നത്. അത് വളരെ വളരെ ശ്രദ്ധിച്ചു ചെയ്തില്ലെങ്കിൽ പാളി പോകുമായിരുന്നു. തിയേറ്ററുകളിൽ അത് വിജയിച്ചില്ലെങ്കിൽ പോലും പിന്നീട് അത് ചർച്ച ചെയ്യപ്പെടാൻ തുടങ്ങി.

shortlink

Related Articles

Post Your Comments


Back to top button