CinemaGeneralIndian CinemaLatest NewsMollywood

നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി

നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി. ചാനൽ പരിപാടിക്കിടയിൽ ഹിന്ദുമത വിശ്വാസത്തെ നടൻ അധിക്ഷേപിച്ചെന്ന് കാട്ടി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലാണ് സംഘടന പരാതി നൽകിയത്. വർഷങ്ങൾക്ക് മുമ്പ് ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പർനൈറ്റ് എന്ന പരിപാടിയിൽ നടൻ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടാണ് പരാതി നൽകിയത്.

പരിപാടിയിലെ അവതാരകയായിരുന്ന അശ്വതിയോട് കൈകളിൽ ചരട് കെട്ടുന്നത് മോശമാണന്ന് സുരാജ് പറഞ്ഞെന്നും ശബരിമലയിലെ ശരംകുത്തിയാലിനെയും അദ്ദേഹം മോശമായി പരാമർശിച്ചുവെന്നും ഹിന്ദു ഐക്യവേദി ആരോപിക്കുന്നു. വർഷങ്ങൾക്ക് മുൻപ് നടന്ന പരിപാടിയുടെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഈ വീഡിയോ സംഘപരിവാർ പ്രാെഫൈലുകൾ ഏറ്റെടുത്ത് വ്യാപകമായി ഷെയർ ചെയ്യുകയും വിവാദമാക്കുകയും ചെയ്തിരുന്നു.

Also Read: ശങ്കർ തിരിച്ചെത്തുന്നു: ‘ഓർമ്മകളിൽ’ സെപ്റ്റംബർ 23ന്

സുരാജിന്റെ പരാമർശങ്ങൾ ഹിന്ദുമത വിശ്വാസത്തെയും ആചാരങ്ങളെയും വൃണപ്പെടുത്തുന്നതാണെന്നും അതിനാൽ നടനെതിരെ ഐ.പി.സി 295 എ പ്രകാരം കേസെടുക്കണം എന്നും സംഘടന പരാതിയിൽ ആവശ്യപ്പെടുന്നു. ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കിളിമാനൂർ സുരേഷ്, ജില്ലാ സംഘടന സെക്രട്ടറി വഴയില ഉണ്ണി, സെക്രട്ടറി നെടുമങ്ങാട് ശ്രീകുമാർ എന്നിവരാണ് പരാതി നൽകിയിരിക്കുന്നത്.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button