CinemaGeneralIndian CinemaLatest NewsMollywood

‘ഫാമിലി ഇമോഷണൽ ഡ്രാമ, മികച്ച രാഷ്ട്രീയ സിനിമ’: സിബി മലയിലിന്റെ ‘കൊത്ത് ‘ ആദ്യ പ്രതികരണങ്ങൾ

ആസിഫ് അലി, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയിൽ ഒരുക്കിയ ‘കൊത്ത്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കണ്ണൂരിന്റെ രാഷ്ട്രീയവും രാഷ്ട്രീയ കൊലപാതകങ്ങളുടെ പകയുമാണ് ചിത്രം പറയുന്നത്. ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള സിനിമയാണിത്.

ആദ്യ ഷോ അവസാനിക്കുമ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വർഷങ്ങൾക്ക് ശേഷം സിബി മലയിൽ പഴയ ട്രാക്കിലേക്ക് വന്നുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സമീപകാലത്ത് ഇറങ്ങിയ രാഷ്ട്രീയ സിനിമകളിൽ മികച്ച സിനിമയാണ് ‘കൊത്ത്’ എന്നും, കൃത്യമായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഫാമിലി ഇമോഷണൽ ഡ്രാമ ആണെന്നും ജേക്‌സ് ബിജോയിയുടെ ബിജിഎം സിനിമയ്ക്ക് മുതൽ കൂട്ടാണെന്നും പ്രതികരണങ്ങളുണ്ട്. ആസിഫ് അലി, റോഷൻ മാത്യു, നിഖില വിമൽ എന്നിവരുടെ അഭിനയവും എടുത്ത് പറയുന്നുണ്ട്.

Also Read: ദിലീപും ജോജു ജോര്‍ജും ഒന്നിക്കുന്ന ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ രാജസ്ഥാനില്‍ പുരോഗമിക്കുന്നു

ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. രഞ്ജിത്ത്, വിജിലേഷ്, അതുൽ, ശ്രീലക്ഷ്മി, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്‌, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മനു മഞ്ജിത്ത്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. ഈസ്റ്റ് കോസ്റ്റാണ് ചിത്രത്തിലെ ​ഗാനങ്ങൾ ആസ്വാദകരിലേക്ക് എത്തിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button