CinemaGeneralIndian CinemaLatest NewsMollywood

ഫുട്ബോൾ അനൗൺസറായി കല്യാണി: ‘ശേഷം മൈക്കിൽ ഫാത്തിമ’ നെറ്റ്ഫ്ലിക്സിൽ?

കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ശേഷം മൈക്കിൽ ഫാത്തിമ’. മാധ്യമ പ്രവർത്തകനായിരുന്ന മനു സി കുമാറിന്റെ ആദ്യ സംവിധാന സംരംഭമാണിത്. മനു തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ജഗദീഷ് പളനിസ്വാമി, സുധൻ സുന്ദരം എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ഇപ്പോളിതാ, സിനിമ ഡയറക്ട് ഒടിടി റിലീസ് ആയിട്ടായിരിക്കും എത്തുക എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ചിത്രം നെറ്റ്ഫ്ലിക്സുമായി കരാർ ഒപ്പിട്ടുവെന്നാണ് വിവരം. മലപ്പുറം പശ്ചാത്തലമാക്കിയുള്ള സിനിമയിൽ ഫാത്തിമ എന്ന ഫുട്ബോൾ അനൗൺസറായാണ് കല്യാണി എത്തുന്നത്.

Also Read:  ‘എന്റെ മോശം സിനിമകളുടെ പേരിൽ ‘കൊത്ത്’ കാണാതിരിക്കരുത്, ഈ സിനിമയൊരു ചർച്ചയാവണം’: ആസിഫ് അലി

ഹിഷാം അബ്ദുൽ വഹാബാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. സന്താന കൃഷ്ണൻ ഛായാഗ്രാഹകനായി എത്തുന്ന ചിത്രത്തിന്റെ എഡിറ്റർ കിരൺ ദാസ് ആണ്. സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button