GeneralLatest NewsMollywoodNEWSUncategorized

‘കുടുംബചിത്രമാണ് ഇത്, രംഭ ശരിയാവില്ലെന്ന് അദ്ദേഹം പറഞ്ഞു’: സംവിധായകൻ തുറന്നു പറയുന്നു

എല്ലാ സിനിമയിലും തനിക്ക് ഹീറോയിനെ സെലക്ട് ചെയ്യുന്ന കാര്യത്തില്‍ പ്രശ്‌നമുണ്ടാവാറുണ്ട്.

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് ക്രോണിക് ബാച്ചിലര്‍. 2003ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ മുകേഷ്, ഹരിശ്രീ അശോകന്‍, രംഭ, ഭാവന, ഇന്ദ്രജ, ഇന്നസെന്റ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിദ്ധിഖ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമൊക്കെ ഒരുക്കിയത്. ഇപ്പോഴിതാ ചിത്രത്തില്‍ നായികയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെപ്പറ്റി സിദ്ധിഖ് പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.

read also: ഫുട്ബോൾ അനൗൺസറായി കല്യാണി: ‘ശേഷം മൈക്കിൽ ഫാത്തിമ’ നെറ്റ്ഫ്ലിക്സിൽ?

എല്ലാ സിനിമയിലും തനിക്ക് ഹീറോയിനെ സെലക്ട് ചെയ്യുന്ന കാര്യത്തില്‍ പ്രശ്‌നമുണ്ടാവാറുണ്ട്. ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തിലും അത് നേരിട്ടുവെന്ന് സംവിധായകന്‍ പറയുന്നു

‘ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇടയ്‌ക്കെല്ലാം ഹീറോയിന് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു. അങ്ങനെയാണ് രംഭ ആ സമയത്ത് ഫ്രീയാണെന്ന് അറിഞ്ഞത്. തമിഴിലും തെലുങ്കിലുമെല്ലാം രംഭ തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു. പക്ഷേ, രംഭയാണ് ചിത്രത്തിലെ നായിക എന്നറിഞ്ഞതോടെ ഡിസ്ട്രിബ്യൂട്ടര്‍ പിന്‍മാറി. രംഭ ഈ ചിത്രത്തില്‍ നായികയായാല്‍ ശരിയാവില്ലെന്നും ഇതൊരു കുടുംബ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, രംഭ തന്നെ നായികയാവണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഫാസില്‍ സര്‍ ഡിസ്ട്രിബ്യൂഷന്‍ പ്രൊഡക്ഷനും ഏറ്റെടുത്തതോടെയാണ് നിര്‍ത്തിവെച്ച ഷൂട്ടിങ് പുനരാരംഭിച്ചത്’- സിദ്ധിഖ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button