CinemaGeneralIndian CinemaLatest NewsMollywood

‘ആരോ ചെയ്ത കാര്യത്തിന് പഴി കേൾക്കേണ്ടി വരുന്നു, ഞാനല്ല പ്രധാനമന്ത്രിയെ അപമാനിച്ച് കമന്റിട്ടത്’: വേദനയോടെ നസ്ലിന്‍

വേറിട്ട അഭിനയത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നസ്ലിന്‍ കെ ​ഗഫൂർ. ഇപ്പോളിതാ, നസ്ലിന്‍ സമൂഹ മാധ്യമത്തിൽ പങ്കുവച്ച ഒരു വീഡിയോയാണ് ചർച്ചയാകുന്നത്. തന്റെ പേരിൽ ആരോ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയെന്നും, ആ അക്കൗണ്ടിൽ നിന്ന് പ്രധാനമന്ത്രിക്കെതിരെ കമന്റ് ഇട്ടു എന്നുമാണ് നസ്ലിന്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊച്ചി സൈബർ സെല്ലിൽ പരാതി നൽകിയതായും നടൻ ഇന്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

Also Read: രോഗവിവരം അറിഞ്ഞ് ഒരു ആഴ്ചക്കുള്ളില്‍ രശ്മി പോയി : വികാരനിര്‍ഭരമായ കുറിപ്പുമായി കിഷോര്‍ സത്യ

‘ഇന്നലെ രാത്രിയോട് കൂടിയാണ് ഫേക്ക് അക്കൗണ്ടിൽ നിന്ന് ആരോ കമന്റിടുന്നുണ്ടെന്നുള്ള വാർത്ത അറിയുന്നത്. എന്താണ് സംഭവമെന്ന് പോലും അറിഞ്ഞിരുന്നില്ല. പിന്നീടാണ് അതിന്റെ ഭീകരത മനസിലാകുന്നത്. ഇത്രയും സീരിയസ് ആയിട്ടുള്ള പ്രശ്‌നമായത് കൊണ്ട് തന്നെ അത് ആരായാലും, അയാളെ പുറത്തു കൊണ്ടുവരണം’, നസ്ലിന്‍ പറയുന്നു.

നസ്ലിന്റെ വാക്കുകൾ

കുറച്ച് സുഹൃത്തുക്കൾ സ്ക്രീൻ ഷോട്ട് എടുത്ത് അയച്ചു തന്നപ്പോഴാണ് ഇങ്ങനെയൊരു പ്രശ്നത്തേക്കുറിച്ച് ഞാൻ അറിയുന്നത്. ഫേസ്ബുക്കിൽ എനിക്കുള്ളത് ഒരു പേജാണ്. അത് കൈകാര്യം ചെയ്യുന്നത് ഞാനല്ല. സോഷ്യൽ മീഡിയയിൽ ഞാൻ അത്ര ആക്ടീവുമല്ല. ഏതോ ഒരാൾ ചെയ്ത കാര്യത്തിനാണ് ഞാനിപ്പോൾ പഴി കേൾക്കുന്നത്. അങ്ങനെ പഴി കേൾക്കുമ്പോൾ എനിക്കുണ്ടാവുന്ന ദുഃഖം അതിഭീകരമാണ്. ഇതാര് ചെയ്തതായാലും എന്റെ ഭാഗത്തുകൂടി നിന്ന് ഒന്ന് ചിന്തിച്ചുനോക്കണം.

shortlink

Related Articles

Post Your Comments


Back to top button