CinemaGeneralIndian CinemaKollywoodLatest News

 നടി ദീപ ജീവിതം അവസാനിപ്പിച്ചതിന്റെ കാരണം ഇതാണ്: ആത്മഹത്യാക്കുറിപ്പ്‌ കണ്ടെത്തി

പ്രമുഖ തമിഴ് നടി ദീപയുടെ മരണം ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. കഴിഞ്ഞ ദിവസം ചെന്നൈയിലെ ഫ്ലാറ്റിൽ ദീപയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിരുഗമ്പാക്കത്തുള്ള സ്വകാര്യ ഫ്‌ളാറ്റിലാണ് ദീപ താമസിച്ചിരുന്നത്. വീട്ടുകാർ നടിയുടെ മൊബൈലിലേക്ക് വിളിച്ചിട്ടും എടുക്കാതെയായതോടെയാണ് കുടുംബാംഗങ്ങൾ ദീപയുടെ സുഹൃത്തിനെ വിവരം അറിയിച്ചത്. സുഹൃത്ത് അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് ദുപ്പട്ട കൊണ്ട് തൂങ്ങി മരിച്ച നിലയിൽ ദീപയെ കണ്ടെത്തിയത്.

Also Read: ഇത് വി ധന്യ, പഴയ കലാതിലകം: ഫേസ്ബുക്കിൽ ഒാർമ്മക്കുറിപ്പുമായി നവ്യ നായർ

നടിയുടെ മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. 29കാരിയായ ദീപയുടെ ഫ്ലാറ്റിൽ എത്തിയവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. മരിക്കുന്നതിനു തലേദിവസം ഒരു ഓട്ടോറിക്ഷയിലാണ് ദീപ ഫ്ലാറ്റിലെത്തിയത്. പ്രണയനൈരാശ്യത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് സൂചിപ്പിച്ച് ദീപ എഴുതിയ ആത്മഹത്യക്കുറിപ്പ് പൊലീസിനു ലഭിച്ചിട്ടുണ്ട്. മാതാപിതാക്കൾ വിവാഹത്തിനു നിർബന്ധിച്ചതിനെ തുടർന്ന് ദീപ മാനസിക സമ്മർദത്തിലായിരുന്നെന്നും റിപ്പോർട്ടുണ്ട്.

ആന്ധ്രാപ്രദേശ് സ്വദേശിനിയായ ദീപയുടെ യഥാർത്ഥ പേര് പോളിൻ ജെസീക്ക എന്നാണ്. ദീപ ഇതിനോടകം നിരവധി തമിഴ് സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തുപ്പരിവാളൻ, വേദ എന്നി ചിത്രങ്ങളിലെ ദീപയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button