BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രം പ്രഖ്യാപിച്ചു

മുംബൈ: ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രം പ്രഖ്യാപിച്ചു. ഗുജറാത്തി സിനിമയായ ‘ഛെല്ലോ ഷോ’ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ഛെല്ലോ ഷോ തിരഞ്ഞെടുക്കപ്പെട്ടത്. ‘അവസാനത്തെ സിനിമ പ്രദർശനം’ എന്നാണ് ‘ഛെല്ലോ ഷോ’ അർത്ഥമാക്കുന്നത്.

ഭവിൻ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെൻ റാവൽ, പരേഷ് മേത്ത തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2021ൽ ട്രിബെക്ക ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന വല്ലഡോലിഡ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സ്പൈക്ക് പുരസ്കാരം നേടിയ ചിത്രമാണ് ‘ഛെല്ലോ ഷോ’.

shortlink

Related Articles

Post Your Comments


Back to top button